നമുക്കുണ്ടാകുന്ന ദു:ഖങ്ങളും കുറവുകളും കൂടി ഒരുപക്ഷെ, ദൈവത്തിന്റെ അനുകമ്പയായിരിക്കാം. പാപത്തിന്റെ പാതയില്‍ നിന്ന്, കണ്ണുനീരാല്‍ പരിശുദ്ധമാക്കി, അദ്ദേഹം നമ്മെ അദ്ദേഹത്തി നടുത്തേയ്ക്ക് ആകര്‍ഷിക്കാന്‍ കണ്ടെത്തുന്ന വഴികളാവും.
ഈ കഴിഞ്ഞ സുനാമിയും ഒരു പക്ഷെ, പ്രകൃതിയുടെ കോപമായിരിക്കാം. തന്റെ കടല്‍ തീരങ്ങള്‍ അശുദ്ധമാകുന്നത് എത്രയെന്നുകണ്ട് നോക്കി നില്‍ക്കാന്‍. ഒരു നിമിഷം; ഇതില്‍ കൂടുതല്‍ പാപക്കറ താങ്ങാനാകില്ല എന്നു വന്നപ്പോള്‍ അദ്ദേഹം സ്വയം തന്റെ തീരങ്ങള്‍ വൃത്തിയാക്കി യതാകുമോ?
അതോ, തന്റെ കടല്‍മക്കളെ തിന്നൊടുക്കുന്ന മനുഷ്യരോട് ഉള്ളില്‍ പകപൂണ്ട കടലമ്മയുടെ കോപം ആളിക്കത്തിയതോ? മനുഷ്യരുടെ അമിത ഭോഗാസക്‌തിയെ നിയന്ത്രിക്കാനായി പ്രകൃതി ചെയ്‌തതോ ഈ കടും കൈ? പാപം ചെയ്‌തവരും ചെയ്യാനാശിക്കുന്നവരും അടിഞ്ഞു കൂടുന്നിടം മാത്രമായി പാവന മായി പവിത്രമായിരുന്ന കടലോരങ്ങള്‍ മാറുന്നത് കാണാന് ശേഷി നശിച്ചപ്പോള്‍ ആഞ്ഞുവീശിയതോ അമ്മ?
എല്ലാ ശരിയിലും ഒരു തെറ്റും കാണുമല്ലോ,പാപം നശിപ്പിക്കാന്‍ ബലിയാടായ ചിലരില്‍ നിരപരാധി കളും ഉണ്ടാകും. ഒരുപക്ഷെ, മരണം ഒരു ശിക്ഷയായി എണ്ണാതെ നിയതി തിരിച്ച് അണയ്ച്ചതാകുമോ അവരെയും? നാം സത്യമെന്നു കരുതി അടക്കിവാഴുവാനാശിക്കുന്ന ഈ ഭൂമിയില്‍ ഒന്നും നശ്വരമായി ല്ലെന്നും, ചുറ്റും കാണുന്നതൊക്കെ ഞൊടിയിടയ്ക്കുള്ളില്‍ മറയുന്ന മായ മാത്രമാണെന്നും മനസ്സിലാക്കി ക്കുവാന്‍ ചെയ്‌ത ഉദാഹരണമോ?
തനിക്കിത്ര സ്വത്തുണ്ട്, തനിയ്ക്കിത്ര മക്കളുണ്ട് , എന്നിങ്ങനെ കരുതി ആനന്ദിച്ചവര്‍, അടുത്തനിമിഷം എല്ലാം മായയാല്‍ മറയുന്നതുകണ്ട്, സ്വന്തം ഉടല്‍ കൂടി നഷ്ടപ്പെടാന്‍ പോകുന്നതു കണ്ട്, ഭയാ ക്രാന്തരായി .
എങ്കിലും പ്രകൃതി സഹജമല്ലേ അമ്മേ സ്വന്തമെന്നും ബന്ധമെന്നും കരുതി കൊണ്ടാടല്‍?. ആ സ്വന്തമ്പന്ധങ്ങളല്ലേ അമ്മേ നിന്നെ ഇത്ര സമ്പന്നയാക്കിയതും? അതോ ഞങ്ങളൊക്കെ നിന്നെ ആശ്രയിച്ച് നിന്നെ ചൂഷണം ചെയ്‌ത് പെറ്റുപെരുകി നിനക്ക് ഭാരമായി മാറിക്കൊണ്ടിരിക്കുന്ന വെറും ജീവികള്‍ മാത്രമോ?
പട്ടിണിയാലും മറ്റു അനീതിയാലും ചൂഷണത്തിനു വിധേയരായി കടലിനോടു മല്ലടിച്ചു ജീവിക്കേണ്ടി വരുന്ന തന്റെ പാവം മക്കളെ കഷ്ടപ്പാടില്‍ നിന്നും രക്ഷിച്ച്, തന്നിലേയ്ക്ക് തന്നെ തിരിച്ചണയ്ച്ചതോ പെറ്റമ്മ? ഗര്‍ഭഭാരം ചുമന്നു നടന്ന ഒരമ്മ്യക്ക് ഒരുമിഷം കാലിടറിയപ്പോള്‍ അലസിപ്പോയ മക്കളോ സുനാമി ദുരിതക്കാര്‍? മക്കള്‍ നഷ്ടമായതില്‍ വിലപിക്കുന്ന ഒരമ്മയെ കുറ്റപ്പെടുത്തിയെങ്കില്‍ മാപ്പ്.
