Monday, May 26, 2008

തുടര്‍ച്ച


നാം പലപ്പോഴും നമ്മുടെ പ്രവർത്തികളുടെ ന്യായീകരണത്തിനായി പരതുന്നു. വലുതും ചെറുതുമായ ഓരോ പ്രവർത്തിയും പണ്ടു ചെയ്ത കർമ്മങ്ങളുടെ തുടർച്ചയാണെന്നും അവ, നാം ചെയ്തു തീര്‍ക്കേണ്ടവ തന്നെയാണെന്നും ആരും നമ്മില്‍ മനപൂർവ്വം അടിച്ചേൽപ്പിച്ചതല്ലെന്നും ഉറപ്പുവരുത്തുന്നു. അന്വേക്ഷണ ത്വര ചിലപ്പോൾ കഴിഞ്ഞ ജന്മങ്ങളിൽ പോലും കൊണ്ടുചെന്നെത്തിക്കുന്നു. ചില പ്രവർത്തികൾ കഴിഞ്ഞ ജന്മ കർമ്മങ്ങളുടെ ബാക്കി മാത്രമാണെന്നു ആത്മാവിനു തിരിച്ചറിവുണ്ടാകുന്നു. നമ്മുടെ പ്രവർത്തികളുടെ ന്യായീകരണങ്ങളടങ്ങിയ സത്യത്തെ ആത്മാവ്‌ കണ്ടെത്തുന്നു. അതോടെ, അന്വേക്ഷണ ത്വരിതമായ ആത്മാവ്‌ അടങ്ങുന്നു. സത്യങ്ങൾ കണ്ടെത്തിയ സം തൃപ്തിയോടെ പ്രവര്‍ത്തി തുടരുന്നു. ഒരാളെ ഇഷ്ടപ്പെട്ടു തുടങ്ങുമ്പോള്‍ നാം പറയും, "പണ്ടെന്നോ കണ്ടുമറന്ന ഒരു മുഖം, എവിടെയോ വച്ചു കണ്ടു മറന്ന പോലെ". "ഈ സ്ഥലം, എന്തോ, എന്നെ വല്ലാതെ ആകര്‍ഷിക്കുന്നു എന്തോ ഒരടുപ്പം". ഒരാളോട് ഇഷ്ടവും ഇഷ്ടക്കേടും ഒക്കെ ഒരു കാരണവുമില്ലാതെ തോന്നുന്നതും ഇതുകൊണ്ടാവാം. മുന്‍ ജന്മത്തിന്റെ തുടര്‍ച്ച, മുന്‍ ജന്മ കര്‍മ്മ ഫലം. കര്‍മ്മ ഫലം എന്നിങ്ങനെയൊക്കെ പറയുന്നു നമ്മള്‍ ഈ തുടര്‍ച്ചയെ.

Thursday, May 8, 2008

അര്‍ത്ഥങ്ങള്‍ - വ്യാഖ്യാനങ്ങള്‍


ജീവിതത്തിനെപറ്റി എന്റെ കുറെ ന്യായീകരണങ്ങളാണ്. തെറ്റായി തോന്നുന്നുവെങ്കില്‍ ക്ഷമ.

കവിത (സാഹിത്യം)

ജീവിതത്തില്‍ തോറ്റുപോയവരുടേയും പിന്‍തള്ളപെട്ടവരുടെയും അന്തര്‍മുഖരുടെയും ലോകം.

വിദ്യാഭ്യാസം
മനുഷ്യനു പണമുണ്ടാക്കാനുള്ള വഴി തേടല്‍ (പണ്ട് അറിവു തേടലായിരുന്നു).

പണം
മനുഷ്യന്റെ വില നിര്‍‌ണ്ണയിക്കുന്ന പൊരുള്‍.

ദാനം

അളവില്‍ കവിഞ്ഞ് സുഖിക്കുന്ന ഒരുവന്റെ മനസ്സാക്ഷിക്കുത്തില്‍ നിന്നും ഉദിക്കുന്ന ഒരു വികാരം.


കോപം

താന്‍ വിചാരിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നീങ്ങാത്തപ്പോള്‍ മനുഷ്യനുണ്ടാകുന്ന വികാരം. ഇത് തന്നെ ക്കാളും ബലഹീനന്റെ നേര്‍‌ക്ക് മാത്രമേ ഉയരൂ എന്നത് മറ്റൊരു പ്രത്യേകത.


വിഷാദം / നിരാശ

താന്‍ വിചാരിക്കുന്നതുപോലെ കാര്യങ്ങള്‍ നീങ്ങാത്തതില്‍ നിന്നും ഉണ്ടാകുന്ന വികാരം.

വിധി

കാര്യങ്ങളെ വരുന്നതുപോലെ കണാനുള്ള തന്റേടം; അല്ലെങ്കില്‍ എതിര്‍‌ക്കാനുള്ള കഴിവുകേടിനെ

ന്യായീകരിക്കല്‍.

കുഞ്ഞ്

ദൈവത്തിന്റെ ഏറ്റവും വലിയ സമ്മാനം.

പുഞ്ചിരി

മനുഷ്യന്‍ മറ്റൊരു മനുഷ്യനെ തിരിച്ചറിയുമ്പോള്‍ അറിയാതെ ഹൃദയത്തില്‍ നിന്നുയരുന്നത്.

മക്കള്‍

നമ്മുടെ ജീവിതത്തിനു അര്‍ത്ഥമുണ്ടാക്കുന്നവര്‍. നന്നായി സ്നേഹിച്ച് വളര്‍ത്തിയില്ലെങ്കില്‍ അനര്‍ത്ഥ മുണ്ടാക്കുന്നവര്‍. നമ്മുടെ ജീവിതം ശുഭപര്യാവസാനിയോ ദുഃഖപര്യാവസാനിയോ എന്നു നിര്‍ണ്ണയി ക്കുന്നവര്‍.

ഭാര്യ

ജീവപര്യന്ത തടവുകാരി/ ഭരിക്കപെടാനുള്ളവള്‍/ നന്നായി ഭരിച്ചില്ലെങ്കില്‍ തിരിച്ചു ഭരിക്കാന്‍ സാധ്യത യുള്ളവള്‍.

ഭര്‍‌ത്താവ്

ഭരിക്കാന്‍/ നയിക്കാന്‍ നിയോഗിക്കപ്പെട്ടവന്‍. പരാജയപ്പെട്ടാല്‍ ഭരിക്കപ്പെടാനും നയിക്കപ്പെടാനും സാധ്യതയുള്ളവര്‍.

അമ്മായി

സ്വന്തം മക്കളും സ്വത്തും ഒക്കെ അന്യര്‍ കൊണ്ടുപോകുന്നത് നോക്കി ഗത്യന്തരമില്ലാതെ ആക്രോശി ക്കുന്ന പാവം അമ്മമാര്‍‌.

പണക്കാരന്‍

അന്യന്റെ വിയര്‍പ്പും ചോരയും ബുദ്ധിയും ഒക്കെ ഉപയോഗിച്ച് തനിക്കാവശ്യത്തിലധികം സ്വത്തു കൈവശം വച്ചിരിക്കുന്ന ഒരു ക്രിമിനല്‍.


രാഷ്ട്റീയം

വീടു ഭരിക്കാന്‍ നന്നാക്കനും മടിക്കുന്നവര്‍ മറ്റുള്ളവരെ ഭരിക്കാന്‍ കാട്ടുന്ന വെമ്പല്‍.

ജനനം

ദൈവം നിര്‍ണ്ണയിക്കുന്നു, മനുഷ്യന്‍ തിരുത്തുന്നു/ കീഴടക്കുന്നു.


മരണം

ദൈവം നിര്‍ണ്ണയിക്കുന്നു, മനുഷ്യനു ഇനിയും പൂര്‍ണ്ണമായി കീഴടക്കാനാവാതെ തോറ്റു പോകുന്നത്.

പ്രേമം
വിശപ്പും ദാഹവും പോലെ മനുഷ്യന്റെ മറ്റൊരു ആവശ്യം.


സ്നേഹം
പൂര്‍ണ്ണമായും മനുഷ്യന്റെ ചൊല്പടിയ്ക്കു നില്ക്കാത്ത, ഏതു കെടി കെട്ടിയവനും സമനില തെറ്റുന്ന ഒരു അല്‍ഭുത വികാരം. (ഒരു പക്ഷെ, ജനനവും മരണവും പോലെ ജീവന്റെ രഹസ്യം അടങ്ങിയ; ജീവന്റെ നിലനില്‍പ്പിനായി, ദൈവത്തിന്റെ കയ്യില്‍ തന്നെ കടിഞ്ഞാണിരിക്കുന്ന മറ്റൊരു പ്രതിഭാസമാകാം.)

സ്തീധനം
മാതാപിതാക്കളും ഭര്‍ത്താവും ചേര്‍ന്ന് ഒരു സ്ത്രീയ്ക്ക് നിശ്ചയിക്കുന്ന വില.

ദുഃഖം

തനിക്കുള്ളത് നഷ്ടപ്പെടുമ്പോള്‍ മത്രം ഉയരുന്ന ഒരു വികാരം.

അസൂയ
തനിയ്ക്ക് കിട്ടാത്തത്/കിട്ടാനുള്ളത് മറ്റൊരുവനു കിട്ടുമ്പോള്‍ ഉണ്ടാകുന്ന വിഷമം.

8/5/2004

എന്റെ ബ്ലോഗ് വായിക്കനിടയാകുന്നവരോട് ഒരു വാക്ക്,

വായിക്കുന്നതിന് നന്ദി. തെറ്റു പറഞ്ഞു തന്ന് തിരുത്താന്‍ ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ അതിലും വലിയ നന്ദി. എന്റെ എഴുത്തുകള്‍ പലതും, ജീവിത പരിചയം കുറവായതു കൊണ്ട്, പൂര്‍ണ്ണത കുറഞ്ഞതാകാന്‍ സാധ്യത കൂടും. ക്ഷമിക്കുക. എഴുതുന്നത് എഴുതാന്‍‍ ഇഷ്ടമുള്ളതുകൊണ്ട് മാത്രമാണ്.



Tuesday, May 6, 2008

ജീവിതം


ജീവിതം ചരിഞ്ഞു കിടക്കുന്ന ഒരു മലപോലെ... മുകളിലേയ്ക്ക് ...
അഗാധമായ കൊക്കയിൽ നിന്നും നാം പതിയെ പതിയെ പിച്ച വച്ച്‌ കയറിത്തുടങ്ങുന്നു.
ഓരോ ചെറിയ കമ്പുകളിലോ വള്ളികളിലോ (അച്ഛനമ്മമരുടെ, സഹോദരങ്ങളുടെ, ആയമാരുടെ, ടീച്ചറന്മാരുടെ, കൂട്ടുകാരുടെ, വിരലുകളിൽ, അവരുടെ സഹായത്തോടെ) പിടിച്ചുതൂങ്ങി നാം മുകളി ലേയ്ക്ക്‌ കയറുന്നു. കാരണം കൊക്ക ജീവിക്കാൻ അപര്യാപ്തമാകുന്നു എന്നതുകൊണ്ടുതന്നെ.
കയറി തുടങ്ങിയാൽ പിന്നെ തിരിച്ചിറങ്ങാനുമാവില്ല. വഴുതി താഴെ വീണു പോവും . മുൻപോട്ട്‌ അല്ലെങ്കിൽ മുകളിലേയ്ക്കല്ലാതെ വേറേ ഗതിയില്ല. ഒരിടത്ത് തന്നെ നിൽക്കാനുമാവില്ല. നമുക്ക്‌ ചലിക്കാതെ ജീവിക്കാനാവില്ലല്ലൊ. പോരെങ്കിൽ പിടിച്ചുകൊണ്ടു നിൽക്കുന്ന വള്ളി പൊട്ടി താഴെ വീണുപോകാനും സാധ്യതയുണ്ട്‌. (ഒരു ബന്ധങ്ങളും ശാശ്വതമല്ലല്ലൊ) രക്ഷയില്ലാതെ മുകളിലേയ്ക്ക്‌ ഓരോ അടിയായി കയറുന്നു. പൂവള്ളികളിലും മുൾ പടർപ്പുകളിലും പിടിച്ച്. മുൾപടർപ്പുകളിൽ പിടിക്കുമ്പോൾ മുറിഞ്ഞു നിണം വാർന്നൊഴുകും. പിന്നീട്‌ പൂവള്ളി തഴുകി തലോടി ആ മുറിവുണക്കുകയും ചെയ്യും. അങ്ങിനെ മുന്നോട്ട്‌, മുന്നോട്ട്‌, തളർച്ചയില്ലാതെ വിശ്രമമില്ലതെ പിൻതിരിയലില്ല. അവസാനം ഒരിക്കൽ പിടിവിട്ട് തലയും കുത്തി താഴേയ്ക്ക്‌ പതിക്കുമെന്നറിയാമെങ്കിലും അതുവരെ പിടിച്ചുനിൽക്കാൻ ഒരു വള്ളിതേടി നടക്കുന്നു പാവം മനുഷ്യൻ