Wednesday, April 9, 2008

സ്നേഹം


സ്നേഹം പാപമാണെന്നു പൂരിപക്ഷവും. പക്ഷെ സ്നേഹിക്കാനറിയാത്തവര്‍ മുരടന്മാരും ക്രൂരന്മാരും, സ്നേഹിക്കുന്നവരും സ്നേഹിക്കപ്പെടുന്നവരും മൃദുലഹൃദയന്മാരുമായാണു കണ്ടുവരുന്നത്‌. സ്നേഹം മനുഷ്യരെ തമ്മില്‍ കോര്‍ത്തിണക്കുമ്പോള്‍ സ്നേഹശൂന്യത അകറ്റി നിര്‍ത്തുന്നു.

ഇന്നലെ ഒരു സന്യാസിനിയമ്മയുടെ കൂടെ നടക്കുന്ന കുറേ സന്യാസിനിമാരെ കണ്ടു. പലരും പല പ്രകൃതക്കാരാണ്. പക്ഷെ, എല്ലാവരും സ്നേഹത്തിനു വേണ്ടിയാണു അമ്മയുടെ പുറകേ കൂടിയിരി ക്കുന്നത്‌. അമ്മയുടെ സ്നേഹം മാത്രം മതി പലര്‍ക്കും.





അമ്മയ്ക്ക്‌ ലൗകീക സ്നേഹത്തില്‍ പുശ്ചമൊന്നും ഇല്ലെന്നത്‌ ആശ്ചര്യം നല്‍കി.

സ്നേഹം ഏതു വിധത്തിലായാലും അത്‌ നമ്മെ ദൈവത്തോടടുപ്പിക്കുന്നു എന്നത്രെ അമ്മയും ഉപദേശി ക്കുന്നത്‌. പക്ഷെ ഹൃദയത്തില്‍ നിന്നും തുടങ്ങുന്നതും, സ്വാര്‍ത്ഥത ലവലേശം തീണ്ടിക്കൂടാത്തതുമായ സ്നേഹമത്രെ യഥാര്‍ത്ഥ സ്നേഹം.




സ്നേഹത്തിനെപ്പറ്റി വതോരതെ സംസരിച്ച, അല്‍പ്പം ലൌകീകത കൂടുതലുള്ള, ഒരു സന്യാസിനി ക്കുട്ടിയോട് ഞാന്‍ അതിശയത്തോടെ ചോദിച്ചു, "അപ്പോള്‍ നാം ആരെയെങ്കിലും മാനസികമായി സ്നേഹിക്കുന്നതില്‍ ഒരു തെറ്റും ഇല്ലേ?"
"ഇല്ല, ഒരു തെറ്റും ഇല്ല"
"സ്നേഹം തിരിച്ചു സ്വീകരിക്കുന്നതും തെറ്റല്ലേ"?
"ഇല്ല, അതും തെറ്റല്ല. സ്നേഹത്തില്‍ നിന്നും ഒളിച്ചോടുന്നതാണു നാം ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്. അത്‌ നാം തന്നെ നമ്മെ വഞ്ചിക്കുകയാണു. നാം നമ്മെ വഞ്ചിക്കുകവഴി അന്യരെയും വഞ്ചിക്കുക യാണത്രെ. നാം നമുക്ക്‌ സ്നേഹം കൊടുക്കാന്‍ തടസ്സപ്പെടുത്തുന്നതിനര്‍ത്ഥം നാം മറ്റുള്ളവര്‍ക്കും അത്‌ നിഷേധിക്കും എന്നത്രെ.”

ഞാന്‍ ഒരു പടികൂടി കടന്നു ചോദിച്ചു,"സ്ത്രീ പുരുഷ സ്നേഹങ്ങള്‍ എങ്ങിനെയാണു നിങ്ങളുടെ അമ്മ കാണുന്നത്‌?”
സന്യാസിനി ഉത്തരം നല്‍കി, "അതും അമ്മയ്ക്ക്‌ എതിര്‍പ്പില്ല".

സ്നേഹിച്ചു തന്നെ വിവാഹം കഴിക്കണമെന്നാണ് അമ്മ പറയുന്നത്.

ഞാന്‍ ചോദിച്ചു , "ലോകമെമ്പാടും ഉള്ള 90% സ്ത്രീകളും സ്വന്ത സുഖം ഹോമിച്ചല്ലേ വിവാഹം കഴിച്ച്‌, കുഞ്ഞുങ്ങളെ പ്രസവിച്ച്‌, കുടുംബം പുലര്‍ത്തുന്നത്‌ ? അത്തരം സ്ത്രീകളുള്ളതുകൊണ്ടല്ലേ ഈ ലോകം ഇങ്ങിനെ നിലനില്‍ക്കുന്നത്?"

അപ്പോള്‍ സന്യാസിനി, "പരസ്പ്പരം സ്നേഹമുള്ളവര്‍ തമ്മില്‍ മാത്രം വിവാഹം കഴിച്ചിരുന്നെങ്കില്‍ അതില്‍ ഉണ്ടാകുന്ന കുട്ടികള്‍ സ്നേഹം കിട്ടി വളര്‍ന്നേനെ. അപ്പോള്‍ ലോകം മുഴുവന്‍ സ്നേഹമുള്ള മനുഷ്യര്‍ മാത്രമാകുമായിരുന്നു. ഇന്നത്തെപ്പോലെ ശിശുസദനങ്ങളും വൃദ്ധസദനങ്ങളും, ഡൈവോര്‍സും കൊലപാതകവും, സ്ത്രീധനവും, ഫ്രൂണഹത്യയും എന്നുതന്നെയല്ല ഇന്നു നാം കാണുന്ന അസൂയ, കുശുമ്പ്‌, തുടങ്ങി ചെറിയ ചെറിയ തിന്മകള്‍ പോലും നമുക്ക്‌ തുടച്ചു നീക്കാമായിരുന്നു.”

“ ദൈവം പറഞ്ഞിട്ടില്ല സ്നേഹിക്കരുതെന്ന്‌ . പ്രകൃ‌തിയെ നോക്കൂ. അവിടെ എപ്പോഴും പാട്ടും കൂജനവും ഒക്കെ കേള്‍ക്കാം. കലഹങ്ങള്‍ കുറവാണു. അവിടെ ശാന്തതയും ഉണ്ട്‌ . നമ്മുടെ സ്ഥിതി അതാണോ? എങ്ങും ഭയവും ആധിയും കൊണ്ട്‌ നിറഞ്ഞ്‌, അന്യരോടുള്ള പകയും വിദ്വേഷവും നിറച്ച്‌, പരസ്പ്പരം മത്സരിച്ച്‌ ജീവിക്കുന്ന മനുഷ്യര്‍. സ്നേഹശൂന്യത കൊണ്ടുണ്ടാകുന്ന ഫലങ്ങള്‍".

യഥാര്‍ത്ഥ സ്നേഹം കണ്ടെത്താനായില്ലെങ്കില്‍ സന്യസിക്കും’ എന്ന ഉറച്ച നിലപാടെടുത്തി രിക്കുന്ന ആ സന്യാസിനിക്കുട്ടി വിശദീകരിച്ചു.

ഞാന്‍ തോല്‍വി സമ്മതിച്ചു.


അതെ, സ്നേഹം ദിവ്യമാണ്. പലര്‍ക്കും ഇനിയും അനുഭവിക്കാനാവാത്ത, ഭയക്കുന്ന ഒന്ന്‌. എങ്കിലും എല്ലാ മനുഷ്യരും മനസ്സില്‍ ഗൂഢമായി ഒളിച്ചുവച്ചു‌കൊണ്ടു നടക്കുന്ന ഒരു സ്വപ്നം. നമ്മുടെ സാമൂഹ്യ വ്യവസ്ഥിതി മാറട്ടെ. ഇനി വരും തലമുറകള്‍ക്കെങ്കിലും ആ സന്യാസിനിക്കുട്ടിയുടെ പ്രവചങ്ങളൊക്കെ സഫലമാകട്ടെ എന്ന് പ്രത്യാശിക്കാം.

6 comments:

  1. സ്നേഹം മാത്രമുള്ള ലോകത്തെപ്പറ്റിയുള്ള സന്യാസിനിയുടെ തിയറി‍ കൊള്ളാമല്ലോ.

    അക്ഷരത്തെറ്റുകള്‍ കൂടുതലാണല്ലോ ഈ പോസ്റ്റില്‍.

    ReplyDelete
  2. അക്ഷരതെറ്റുകള്‍ കുറെയൊക്കെ തിരുത്തി. ഓരോ പോസ്റ്റ് ആയി തിരുത്തുന്നു. മൊഴി കീമാനില്‍ ക്ര്‌ (ക്ര്‌ഷി എന്നതിലെ)എങ്ങിനെ എഴുതണം എന്നറിയില്ല. അതുകൂടി പറഞ്ഞു തരാമോ?

    ReplyDelete
  3. മൃദുലഹൃദയം എന്നെഴുതിയിരുന്നതു കണ്ടപ്പോള്‍ ഋ ചിഹ്നം എഴുതാനറിയാമെന്നു കരുതി.

    കൃ - kr^
    മൃ - mr^
    ഹൃ - hr^

    ReplyDelete
  4. എന്റെ 'കൃ'യുടെയും ‘മൃ’യുടെയും കദന കഥ പറയാനാണെങ്കില്‍ കുറേയുണ്ട്, ക്ഷമയുണ്ടെകില്‍ വായിച്ചു നോക്കുക,

    ആദ്യം 'കേരള' ഫോണ്ട് വച്ചാണ്‌ മലയാളം ടൈപ്പ് ചെയ്ത് ശീലിച്ചത്('മാധുരി' എന്ന പ്രോഗ്രാം വഴി).പിന്നീട് 'വരമൊഴി' വന്നപ്പോള്‍, മാധുരിയില്‍ ടൈപ്പ് ചെയ്തിട്ട് 'കട്ട്' ചെയ്ത് വരമൊഴിയില്‍ 'പേസ്റ്റ്' ചെയ്ത്
    'എക്സ്പോര്‍ട്ട് ടു യുണിക്കോട്' ചെയ്തപ്പോള്‍ വളരെ എളുപ്പമായി ബ്ളോഗ് ചെയ്യാമായിരുന്നു.
    (പഴയ കമ്പ്യൂട്ടറില്‍ വരമൊഴി അങ്ങിനെ തന്നെ ഇപ്പോഴും ഉപയോഗിക്കാം).
    ഇപ്പോള്‍ പുതുതായി വരമൊഴി ഡൌണ്‍ ലോഡ് ചെയ്തപ്പോള്‍, അതില്‍ മറ്റ് ഫോണ്ട് കളൊന്നും ഇല്ല. (അതിനെപ്പറ്റിയൊക്കെ വലിയ ഗ്രാഹ്യമുള്ളവര്‍ക്കേ പറ്റു എന്നു മനസ്സിലായി, പിന്മാറി. ഇപ്പോള്‍ 'കീമാന്‍' വച്ചും, 'ഇളമൊഴി' വച്ചും ഒക്കെ മാറി മാറി പരീക്ഷിച്ചു നോക്കുന്നു.)

    എന്തായാലും, ഈ ഫോണ്ട് ഒക്കെ ഉണ്ടാക്കി ഫ്രീയായി കൊടുക്കുന്നവരുടെ
    വിശാലമനസ്ക്കതയ്ക്കുമുന്നില്‍ നമിക്കുന്നു.
    മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ പറ്റുമെന്നും, ബ്ളോഗ് ചെയ്യാമെന്നും ഒക്കെ ഉള്ള അറിവ് സ്വര്‍ഗ്ഗം കിട്ടിയതിനു തുല്യമായിരുന്നു.
    എന്നെപ്പോലെ മാതൃഭൂമിയില്‍ നിന്നും ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്കൊക്കെ അത് കുറച്ചൊന്നുമായിരിക്കില്ല ആശ്വാസം നല്കിയിട്ടുണ്ടാവുക.അതാണ്‌ എന്നെ എഴുതാന്‍ പ്രോല്‍സാഹിപ്പിച്ചതും.
    എല്ലാവരോടും നന്ദി.

    ReplyDelete
  5. വരമൊഴിൽ കൂടുതൽ ഫോണ്ടുകളാണ്‌ വേണ്ടതെങ്കിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അഡിഷനൽ ഫോണ്ട്‌ സപ്പോർട്ട്‌ ചെക്ക്‌ ചെയ്താൽ മതിയല്ലോ.. പിന്നെ, കീമാനും മറ്റും ഉപയോഗിക്കുന്നതിൽ പ്രശ്നമെന്താണ്‌?
    പുതിയ വരമൊഴിയിൽ ഋ എന്നാൽ R ആണ്‌: kRshi, mRdulam. റ എന്നാൽ rraയും. r^ഉം വർക്ക്‌ ചെയ്യും.

    ReplyDelete
  6. ഇപ്പോള്‍ ഡൌണ്‍ലോഡ് ചെയ്തപ്പോള്‍ അഡിഷണല്‍ ഫോണ്ട് സപ്പോര്‍ട്ട് ചെക്ക് ചെയ്തു.
    എഴുതാന്‍ പറ്റുന്നുണ്ട്. വളരെ വളരെ വളരെ...നന്ദി!

    ReplyDelete