നാം പലപ്പോഴും നമ്മുടെ പ്രവർത്തികളുടെ ന്യായീകരണത്തിനായി പരതുന്നു. വലുതും ചെറുതുമായ ഓരോ പ്രവർത്തിയും പണ്ടു ചെയ്ത കർമ്മങ്ങളുടെ തുടർച്ചയാണെന്നും അവ, നാം ചെയ്തു തീര്‍ക്കേണ്ടവ തന്നെയാണെന്നും ആരും നമ്മില്‍ മനപൂർവ്വം അടിച്ചേൽപ്പിച്ചതല്ലെന്നും ഉറപ്പുവരുത്തുന്നു. അന്വേക്ഷണ ത്വര ചിലപ്പോൾ കഴിഞ്ഞ ജന്മങ്ങളിൽ പോലും കൊണ്ടുചെന്നെത്തിക്കുന്നു. ചില പ്രവർത്തികൾ കഴിഞ്ഞ ജന്മ കർമ്മങ്ങളുടെ ബാക്കി മാത്രമാണെന്നു ആത്മാവിനു തിരിച്ചറിവുണ്ടാകുന്നു. നമ്മുടെ പ്രവർത്തികളുടെ ന്യായീകരണങ്ങളടങ്ങിയ സത്യത്തെ ആത്മാവ് കണ്ടെത്തുന്നു. അതോടെ, അന്വേക്ഷണ ത്വരിതമായ ആത്മാവ് അടങ്ങുന്നു. സത്യങ്ങൾ കണ്ടെത്തിയ സം തൃപ്തിയോടെ പ്രവര്‍ത്തി തുടരുന്നു. ഒരാളെ ഇഷ്ടപ്പെട്ടു തുടങ്ങുമ്പോള്‍ നാം പറയും, "പണ്ടെന്നോ കണ്ടുമറന്ന ഒരു മുഖം, എവിടെയോ വച്ചു കണ്ടു മറന്ന പോലെ". "ഈ സ്ഥലം, എന്തോ, എന്നെ വല്ലാതെ ആകര്‍ഷിക്കുന്നു എന്തോ ഒരടുപ്പം". ഒരാളോട് ഇഷ്ടവും ഇഷ്ടക്കേടും ഒക്കെ ഒരു കാരണവുമില്ലാതെ തോന്നുന്നതും ഇതുകൊണ്ടാവാം. മുന്‍ ജന്മത്തിന്റെ തുടര്‍ച്ച, മുന്‍ ജന്മ കര്‍മ്മ ഫലം. കര്‍മ്മ ഫലം എന്നിങ്ങനെയൊക്കെ പറയുന്നു നമ്മള്‍ ഈ തുടര്‍ച്ചയെ.
No comments:
Post a Comment