Monday, January 14, 2008

പുതുമഴ

പുതുമഴയില്‍
പെയ്‌തൊഴിയുന്നെന്‍
വരണ്ട ഹൃത്തിലേയ്ക്കീ
കനിവിന്‍ നീര്‍ തുള്ളികള്‍

ഒരു തുള്ളി പല തുള്ളി
എന്‍ ഹൃദയത്തെയാകെ
നനയ്ച്ചു കുതിര്‍ക്കുന്നു

പുതുപുത്തന്‍ നാമ്പുകള്‍
മുളച്ചു പൊന്തുന്നു
കതിരണിയാനായി
കാത്തുനില്‍ക്കുന്നു

കൊയ്ത്തുകഴിഞ്ഞൊരീ
തരിശുപാടങ്ങള്‍‍
വരള്‍ച്ചയെത്രയോതാണ്ടി
തളര്‍ന്നിരുന്നെന്നോ

കരഞ്ഞു തീര്‍ത്തൊരാ
പകലിന്‍ പരിഭവം
ചിരിക്കുവാനെന്നെ
വിലക്കി വയ്ക്കുന്നു വീണ്ടും

No comments:

Post a Comment