സ്വപ്നങ്ങള്‍ കാണാനനുവദമില്ലാത്ത-
ഈ ഭൂമിയിലൂടെ ഞാന്‍ നടന്നു
ഭൂമി നിറച്ചു ദുഃഖം തളം കെട്ടിക്കിടക്കുന്നു
മണ്മറഞ്ഞ മനുഷ്യരുടെ ദുഖം;
അവരുടെ അടങ്ങാത്ത ആഗ്രഹങ്ങളുടെ-
ശ്മശാനം പേറുന്ന ഭൂമി;
അനേകം മനുഷ്യര്‍ ജനിച്ചു മരിച്ച ഭൂമി.
പിതാവിന്റെ അഭിമാനത്തിനു വേണ്ടി;
കുടുംബത്തിന്റെ ശ്രേയസ്സിനു വേണ്ടി;
മക്കളുടെ നന്മക്കായി;
അവര്‍ തങ്ങളുടെ സ്വപ്നങ്ങള്‍ ഹോമിച്ചു
എന്നിട്ടു സ്നേഹമെന്തെന്നറിയാതെ,
പ്രേമമെന്തെന്നറിയാതെ,
അവര്‍ ഈ മണ്ണിനോടു വിടപറഞ്ഞു.
മരിച്ചു ചെല്ലുന്ന അവരുടെ ആത്മാക്കള്‍ക്കു
കൊടുക്കാന്‍
ദൈവം എന്തു പ്രതിഫലമായിരുക്കും
കരുതി വച്ചിരിക്കുക?
ഒരുപിടി സ്വപ്നങ്ങളോ?
അതോ ആരും അറിയാതെ
ഈ ഭൂമിയില്‍ ജനിച്ചു മരിക്കാനോ അവര്‍ക്കു വിധി?
ഇല്ല, അവര്‍ വീണ്ടും ജനിക്കും;
ഒരു പറവയായ് അവര്‍ പാറിപ്പറക്കും;
ഒരു പൂവായ് അവര്‍ പൂത്തുലയും;
മനുഷ്യന് തീര്‍ത്തു വച്ച പാഴ്പ്രമാണങ്ങള്‍ക്കൊന്നും
അവരുടെ സന്തോഷത്തെ കെടുത്താനാവില്ല.
നിര്‍ഭയരായ് അവര്‍ ജീവിക്കും;
സംതൃപ്തരായ് അവര്‍ മരിക്കും.
1998
മനുഷ്യന് തീര്‍ത്തു വച്ച പാഴ്പ്രമാണങ്ങള്‍ക്കൊന്നും
ReplyDeleteഅവരൂടെ സന്തോഷത്തെ കെടുത്താനാവില്ല.
അവര്‍ വീണ്ടും ജനിക്കും.ആശംസകളോടെ
ആശംസകള്‍ക്കു വളരെ വളരെ നന്ദി.
ReplyDeleteവായിച്ചു; നന്നായിരിക്കുന്നു......
ReplyDeleteഎന്തായാലും കൊള്ളാം. ആദ്യം കരുതീത് സ്വപ്നഭൂമിയ്ക്ക് ( എന്റെ ബ്ലോഗാ) പാരഡി ഇറക്കീതാണെന്നാ
ReplyDeleteമി. ഹരീഷ്,
ReplyDeleteവന്നതിനും അഭിപ്രായം അറിയിച്ചതിനും വളരെ വളരെ നന്ദി!
പ്രിയാ,
ReplyDeleteകവിത കൊള്ളാമെന്നറിഞ്ഞതില്‍ വളരെ വളരെ സന്തോഷം. ഞാന്‍ പ്രിയയുടെ ബ്ലോഗില്‍ പോയി
ഇടക്കിടെ വായിക്കാറുണ്ട്. നല്ല നല്ല കവിതകള്‍.
വായിച്ചു പഠിക്കണം.
ആശംസകളോടെ
ReplyDeleteആശംസകള്‍ക്ക് നന്ദി
ReplyDeleteകൊള്ളാം ചേച്ചീ...
ReplyDelete:)
നന്ദി ശ്രീ. അവിടെ തിരക്കൊക്കെ കുറഞ്ഞോ?
ReplyDeleteരക്തദാനത്തിനെപറ്റി എഴുതിയതിന് അനുമോദിക്കാമെന്നു കരുതി വന്ന് ആള്‍ക്കൂട്ടത്തെ കണ്ട് ഭയന്ന് ഇങ്ങ് പോന്നു.:)
വരികൾ നന്നായിരിക്കുന്നു.
ReplyDeleteആശംസകളോടെ,
നരിക്കുന്നൻ
ആശംസകൾക്ക് നന്ദി!
ReplyDelete