ദൈവത്തെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ അറിയാതെ ചോദിച്ചുപോയി,
"അങ്ങെവിടെയാണ്?എന്തുകൊണ്ട് മുന്നില്‍ വരാതെ മറഞ്ഞു നില്‍ക്കുന്നു"?
"അങ്ങെവിടെയാണ്?എന്തുകൊണ്ട് മുന്നില്‍ വരാതെ മറഞ്ഞു നില്‍ക്കുന്നു"?
അപ്പോള്‍ അദ്ദേഹം സ്നേഹമസൃണമായി ഇങ്ങിനെ ഉരചെയ്‌തു,
"എന്നെ കാണാനാകുന്നില്ലെന്നതാണോ നിന്റെ പരാതി?
"എന്നെ കാണാനാകുന്നില്ലെന്നതാണോ നിന്റെ പരാതി?
നോക്കൂ, നീ കാണുന്ന ഈ അഗ്നി, ഈ പുക, ഈ വെളിച്ചം- ഇതൊക്കെ ഞാനാണ്.
എനിക്കു നിന്റെ മുന്നില്‍ മറ്റൊരു രൂപത്തില്‍ വന്നുനില്‍ക്കാനാവില്ല കാരണം;
നീയും എന്നിലെ ഒരംശമാണ്.
നിനക്കു നിന്റെ കണ്ണിനോ ചെവിക്കോ നിന്നെ കാണിച്ചുകൊടുക്കാനാവുമോ?
അതുപോലെ തന്നെ കുഞ്ഞേ, ഞാന്‍ നിസ്സഹായനാണ്
ഞാന്‍ പ്രകൃതിയാണു; നിന്റെ ചുറ്റിനും കാണുന്ന പ്രകൃതി
പ്രകൃതി നിയമങ്ങള്‍ തന്നെയാണു എന്റെ നിയമങ്ങള്‍
പ്രകൃതിനിയമങ്ങളൊക്കെ ഏവര്‍ക്കും കാണാവുന്ന;
പ്രകൃതിനിയമങ്ങളൊക്കെ ഏവര്‍ക്കും കാണാവുന്ന;
അനുഭവിച്ചറിയാവുന്നമാതിരിയാണല്ലോ
ആനമുതല്‍ ചെറിയ എറുമ്പിനും മനസ്സിലാകുന്ന സത്യങ്ങളൊഴിച്ച് ഒന്നുമില്ല അറിയാന്‍
തീയില്‍ തൊട്ടാല്‍ പൊള്ളും, മഴവന്നാല്‍ നനയും;
തീയില്‍ തൊട്ടാല്‍ പൊള്ളും, മഴവന്നാല്‍ നനയും;
വെള്ളം കുടിച്ചാല്‍ ദാഹം ശമിക്കും, വിശന്നാല്‍ ഭക്ഷണം കഴിക്കണം
ഒരു രാത്രി കഴിഞ്ഞാല്‍ പകലിന്റെ വരവായി
ഒരു ദുഖം കഴിഞ്ഞാല്‍ സന്തോഷവും
എല്ലാവര്‍ക്കും സുഖ ദുഃഖങ്ങള്‍ തുല്യമായി വീതിച്ചുകൊടുത്തിരിക്കയല്ലേ
പിന്നെ, ദുഃഖത്തെ മാത്രം മുറുകെപിടിക്കുന്നവര്‍ക്ക് സുഖത്തെ സ്വീകരിക്കാനാവുന്നില്ല
എപ്പോഴും സുഖം മാത്രം അനുഭവിക്കണമെന്ന് വാശിപിടിക്കുന്നവര്‍-
എപ്പോഴും സുഖം മാത്രം അനുഭവിക്കണമെന്ന് വാശിപിടിക്കുന്നവര്‍-
ദുഃഖത്തിന്റെ മുന്നില്‍ തളര്‍ന്നു പോകുന്നു
ഇതൊക്കെയല്ലേ സത്യങ്ങള്‍?
ഒരാളെ ആത്മാര്‍ത്ഥമായി സ്നേഹിച്ചാല്‍ തിരിച്ചു സ്നേഹിക്കും;
വെറുത്താല്‍ അവരും വെറുക്കും
നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്കൊക്കെ ഒരു എതിര്‍ ഫലം കിട്ടുമെന്നു തീര്‍ച്ച
നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്കൊക്കെ ഒരു എതിര്‍ ഫലം കിട്ടുമെന്നു തീര്‍ച്ച
അത് ചുറ്റിനും കണ്ണും മനസ്സും തുറന്നു ശ്രദ്ധിച്ചാല്‍ മതിയാകും
നാം ആരില്‍ നിന്നും വ്യത്യസ്തരല്ലെന്നും,
നാം ആരില്‍ നിന്നും വ്യത്യസ്തരല്ലെന്നും,
എല്ലാവരും എന്റെ (പ്രകൃതിയുടെ) അംശങ്ങള്‍ മാത്രമാണെന്നും മനസ്സിലാകും
നിനക്കും നിന്റെ ചുറ്റിനുമുള്ള പ്രകൃതിയില്‍ ഒരു സ്വാധീനം ചെലുത്താനാകുമെന്നും മനസ്സിലാക്കുക
നിനക്കും നിന്റെ ചുറ്റിനുമുള്ള പ്രകൃതിയില്‍ ഒരു സ്വാധീനം ചെലുത്താനാകുമെന്നും മനസ്സിലാക്കുക
നന്മ വിതച്ചാല്‍ നന്മ കൊയ്യാം. സ്നേഹം വിതച്ചാല്‍ സ്നേഹം കൊയ്യാം
മറിച്ചായാല്‍ ദുരിതവും ദുഃഖവും ഫലം
കാരണം അത് എന്റെ പ്രകൃതിയെ ദ്രോഹിക്കലാണു
അത് എന്നെ ദ്രോഹിക്കലിനു തുല്യം
എന്നെ ദ്രോഹിച്ചാല്‍ എന്നില്‍ അടങ്ങിയിരിക്കുന്ന നിനക്കും-
അത് ദ്രോഹമായി പരിണമിക്കും
ഇതും പ്രകൃതിനിയമം മാത്രം."
No comments:
Post a Comment