Thursday, May 8, 2008

അര്‍ത്ഥങ്ങള്‍ - വ്യാഖ്യാനങ്ങള്‍


ജീവിതത്തിനെപറ്റി എന്റെ കുറെ ന്യായീകരണങ്ങളാണ്. തെറ്റായി തോന്നുന്നുവെങ്കില്‍ ക്ഷമ.

കവിത (സാഹിത്യം)

ജീവിതത്തില്‍ തോറ്റുപോയവരുടേയും പിന്‍തള്ളപെട്ടവരുടെയും അന്തര്‍മുഖരുടെയും ലോകം.

വിദ്യാഭ്യാസം
മനുഷ്യനു പണമുണ്ടാക്കാനുള്ള വഴി തേടല്‍ (പണ്ട് അറിവു തേടലായിരുന്നു).

പണം
മനുഷ്യന്റെ വില നിര്‍‌ണ്ണയിക്കുന്ന പൊരുള്‍.

ദാനം

അളവില്‍ കവിഞ്ഞ് സുഖിക്കുന്ന ഒരുവന്റെ മനസ്സാക്ഷിക്കുത്തില്‍ നിന്നും ഉദിക്കുന്ന ഒരു വികാരം.


കോപം

താന്‍ വിചാരിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നീങ്ങാത്തപ്പോള്‍ മനുഷ്യനുണ്ടാകുന്ന വികാരം. ഇത് തന്നെ ക്കാളും ബലഹീനന്റെ നേര്‍‌ക്ക് മാത്രമേ ഉയരൂ എന്നത് മറ്റൊരു പ്രത്യേകത.


വിഷാദം / നിരാശ

താന്‍ വിചാരിക്കുന്നതുപോലെ കാര്യങ്ങള്‍ നീങ്ങാത്തതില്‍ നിന്നും ഉണ്ടാകുന്ന വികാരം.

വിധി

കാര്യങ്ങളെ വരുന്നതുപോലെ കണാനുള്ള തന്റേടം; അല്ലെങ്കില്‍ എതിര്‍‌ക്കാനുള്ള കഴിവുകേടിനെ

ന്യായീകരിക്കല്‍.

കുഞ്ഞ്

ദൈവത്തിന്റെ ഏറ്റവും വലിയ സമ്മാനം.

പുഞ്ചിരി

മനുഷ്യന്‍ മറ്റൊരു മനുഷ്യനെ തിരിച്ചറിയുമ്പോള്‍ അറിയാതെ ഹൃദയത്തില്‍ നിന്നുയരുന്നത്.

മക്കള്‍

നമ്മുടെ ജീവിതത്തിനു അര്‍ത്ഥമുണ്ടാക്കുന്നവര്‍. നന്നായി സ്നേഹിച്ച് വളര്‍ത്തിയില്ലെങ്കില്‍ അനര്‍ത്ഥ മുണ്ടാക്കുന്നവര്‍. നമ്മുടെ ജീവിതം ശുഭപര്യാവസാനിയോ ദുഃഖപര്യാവസാനിയോ എന്നു നിര്‍ണ്ണയി ക്കുന്നവര്‍.

ഭാര്യ

ജീവപര്യന്ത തടവുകാരി/ ഭരിക്കപെടാനുള്ളവള്‍/ നന്നായി ഭരിച്ചില്ലെങ്കില്‍ തിരിച്ചു ഭരിക്കാന്‍ സാധ്യത യുള്ളവള്‍.

ഭര്‍‌ത്താവ്

ഭരിക്കാന്‍/ നയിക്കാന്‍ നിയോഗിക്കപ്പെട്ടവന്‍. പരാജയപ്പെട്ടാല്‍ ഭരിക്കപ്പെടാനും നയിക്കപ്പെടാനും സാധ്യതയുള്ളവര്‍.

അമ്മായി

സ്വന്തം മക്കളും സ്വത്തും ഒക്കെ അന്യര്‍ കൊണ്ടുപോകുന്നത് നോക്കി ഗത്യന്തരമില്ലാതെ ആക്രോശി ക്കുന്ന പാവം അമ്മമാര്‍‌.

പണക്കാരന്‍

അന്യന്റെ വിയര്‍പ്പും ചോരയും ബുദ്ധിയും ഒക്കെ ഉപയോഗിച്ച് തനിക്കാവശ്യത്തിലധികം സ്വത്തു കൈവശം വച്ചിരിക്കുന്ന ഒരു ക്രിമിനല്‍.


രാഷ്ട്റീയം

വീടു ഭരിക്കാന്‍ നന്നാക്കനും മടിക്കുന്നവര്‍ മറ്റുള്ളവരെ ഭരിക്കാന്‍ കാട്ടുന്ന വെമ്പല്‍.

ജനനം

ദൈവം നിര്‍ണ്ണയിക്കുന്നു, മനുഷ്യന്‍ തിരുത്തുന്നു/ കീഴടക്കുന്നു.


മരണം

ദൈവം നിര്‍ണ്ണയിക്കുന്നു, മനുഷ്യനു ഇനിയും പൂര്‍ണ്ണമായി കീഴടക്കാനാവാതെ തോറ്റു പോകുന്നത്.

പ്രേമം
വിശപ്പും ദാഹവും പോലെ മനുഷ്യന്റെ മറ്റൊരു ആവശ്യം.


സ്നേഹം
പൂര്‍ണ്ണമായും മനുഷ്യന്റെ ചൊല്പടിയ്ക്കു നില്ക്കാത്ത, ഏതു കെടി കെട്ടിയവനും സമനില തെറ്റുന്ന ഒരു അല്‍ഭുത വികാരം. (ഒരു പക്ഷെ, ജനനവും മരണവും പോലെ ജീവന്റെ രഹസ്യം അടങ്ങിയ; ജീവന്റെ നിലനില്‍പ്പിനായി, ദൈവത്തിന്റെ കയ്യില്‍ തന്നെ കടിഞ്ഞാണിരിക്കുന്ന മറ്റൊരു പ്രതിഭാസമാകാം.)

സ്തീധനം
മാതാപിതാക്കളും ഭര്‍ത്താവും ചേര്‍ന്ന് ഒരു സ്ത്രീയ്ക്ക് നിശ്ചയിക്കുന്ന വില.

ദുഃഖം

തനിക്കുള്ളത് നഷ്ടപ്പെടുമ്പോള്‍ മത്രം ഉയരുന്ന ഒരു വികാരം.

അസൂയ
തനിയ്ക്ക് കിട്ടാത്തത്/കിട്ടാനുള്ളത് മറ്റൊരുവനു കിട്ടുമ്പോള്‍ ഉണ്ടാകുന്ന വിഷമം.

8/5/2004

എന്റെ ബ്ലോഗ് വായിക്കനിടയാകുന്നവരോട് ഒരു വാക്ക്,

വായിക്കുന്നതിന് നന്ദി. തെറ്റു പറഞ്ഞു തന്ന് തിരുത്താന്‍ ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ അതിലും വലിയ നന്ദി. എന്റെ എഴുത്തുകള്‍ പലതും, ജീവിത പരിചയം കുറവായതു കൊണ്ട്, പൂര്‍ണ്ണത കുറഞ്ഞതാകാന്‍ സാധ്യത കൂടും. ക്ഷമിക്കുക. എഴുതുന്നത് എഴുതാന്‍‍ ഇഷ്ടമുള്ളതുകൊണ്ട് മാത്രമാണ്.



4 comments:

  1. വ്യാഖ്യാനങ്ങള്‍ കൊള്ളാം.

    എഴുതുന്നതില്‍ തെറ്റും ശരിയുമുണ്ടോ? കുത്തും കോമയും മറ്റു ചിഹ്നങ്ങളുമുപയോഗിക്കുന്നതില്‍ ശ്രദ്ധിച്ചാല്‍ നന്നു്‌.

    ReplyDelete
  2. മി. സന്തോഷ്,
    കുത്തും കോമയും എന്ന പോസ്റ്റ് വായിച്ചു.
    ആ ലേഖനംവളരെ പ്രയോജനപ്രദം തന്നെയാണ്. എന്റെ തെറ്റുകള്‍ കുറച്ചൊക്കെ തിരുത്തി. ഇനിയും തിരുത്താനുണ്ട്. പറഞ്ഞു തന്നതിനു വളരെ നന്ദി. പക്ഷെ, ദു:ഖത്തിലെ വിസര്‍ഗം എങ്ങിനെ എഴുതണം എന്നറിയാന്‍ പറ്റുന്നില്ല. സമയം കിട്ടുമ്പോള്‍ പറഞ്ഞു തരുമെന്ന് വിശ്വസിക്കുന്നു.
    മുന്ന

    ReplyDelete
  3. മലയാളം എഴുതാന്‍ എന്താണു് ഉപയോഗിക്കുന്നതു് എന്നതനുസരിച്ചു് വിസര്‍ഗ്ഗം എഴുതുന്ന വിധവും മാറും. കീമാന്‍, വരമൊഴി തുടങ്ങിയവയിലൊന്നാണുപയോഗിക്കുന്നതെങ്കില്‍ H ആണു് വിസര്‍ഗ്ഗത്തിനു് ഉപയോഹിക്കുക.

    ReplyDelete
  4. ഞാനല്ലMay 10, 2008 at 6:17 PM

    ഇപ്പോള്‍ ദുഃഖം ശരിയായി എഴുതി.നന്ദി

    ReplyDelete