Friday, June 20, 2008

ദൈവബുദ്ധി!

ദൈവം ഒരുപക്ഷെ മുൻകൂട്ടി കണ്ടുകൊണ്ടായിരുന്നിരിക്കാം മനുഷ്യരുടെ ഇടയിൽ വെവ്വേറെ ഭാക്ഷയും മതങ്ങളും അതുവഴി ദൈവത്തെതന്നെയും സൃഷ്ടിച്ചത്‌. പ്രകൃതിയിലെ സംതുലിതാവസ്ഥ സംരക്ഷിക്കുവാൻ ദൈവം തന്നെ ചെയ്‌തു വച്ച ഒരു സൂത്രം.

മനുഷ്യനെ സൃഷ്ടിച്ചുകഴിഞ്ഞപ്പോൾ അദ്ദേഹം മുൻകൂട്ടി കണ്ടുകാണും, 'ബുദ്ധി ഏറെയുള്ള ഈ ജീവികൾ മറ്റു ജീവികളെ മുഴുവൻ കയ്യടക്കുന്ന കാലം വരും. അന്ന്‌ പ്രകൃതിയുടെ സംതുലിതാവസ്ഥ തകരും. ലോകം നശിക്കും. മനുഷ്യന്റെ പരാക്രമങ്ങൾ കൊണ്ട്‌ മനംനൊന്ത്‌ ഭൂമിയിലെ ചെടി കൊടികളൊക്കെ കരിയും, മഴ കുറയും, ഭൂമി വരളും. സിംഹം പുലി, തുടങ്ങി മനുഷ്യനു ഹാനികരമാകുന്ന ജീവികള്‍ ഒക്കെ കുറയും, അവയുടെ ഇരകൾ പെരുകും...'.

അങ്ങിനെ സംതുലിതമായി പോകേണ്ടുന്ന പലതും നശിക്കുമ്പോൾ ദൈവത്തിനു മനുഷ്യനെ ഒടുക്കാൻ മറ്റൊരു സൃഷ്ടി നടത്തേണ്ടതായി വരും. കാട്ടാളനേയോ ദേവനേയോ ഒന്നും പറ്റില്ല. അവാരെയൊക്കെ പണ്ടേതന്നെ മനുഷ്യർ ഉന്മൂലനം ചെയ്‌തുകളഞ്ഞു . അതിനാൽ ദൈവം കരുതി, ‘ബുദ്ധിയേറെയുള്ള ഇവരെ ജയിക്കാൻ ഇവരുടെ വർഗ്ഗത്തിനേ കഴിയൂ . ‘ബുദ്ധിമാന്മാർ’, ‘പരാക്രമശാലികൾ’, അന്യോന്യം പടവെട്ടി നശിക്കട്ടെ.

അതിനായി ദൈവം ചെയ്‌ത ഒരു ചെറിയ ബുദ്ധിയാണ്‌, ജാതി, മതം, ദൈവം, ഭാക്ഷ ഒക്കെ. അതു ധാരാളം മതിയായിരുന്നു അവന്റെ പരക്രമങ്ങൾ നിയന്ത്രിക്കാൻ. മനുഷ്യർ പലതായി പിളർന്നു. ഒരുത്തൻ കണക്കിലേറെ അഹങ്കരിച്ചാൽ അവനെ ഒടുക്കാൻ മറ്റൊരുവന്റെ വരവായി. അങ്ങിനെ മനുഷ്യന്‍ മറ്റു ജീവികളെ കൊല്ലാനും വെല്ലാനും ഒരുക്കിവച്ച ആയുധങ്ങൾ കൊണ്ട്‌ സ്വന്തം വംശത്തെതന്നെ വകവരുത്തി പ്രകൃതിയുടെ സംതുലിതാവസ്ഥ ക്രമീകരിക്കുന്നു.

അങ്ങിനെ മനുഷ്യര്‍ സ്വയം നിയന്ത്രിക്കപ്പെടുന്നതു നോക്കി, കണ്ണും കെട്ടി ദൈവം സുഖ സുഷുപ്തിയിലും. പോരേ പൂരം!

No comments:

Post a Comment