Tuesday, September 2, 2008

വേട്ട

അവർ വിനോദത്തിനുവേണ്ടി വേട്ടയാടുന്നവർ
കാട്ടിലൂടെ സ്വച്ഛന്തം വിഹരിക്കുന്ന
പേടമാനിന്റെ ലാഘവത്വം അവരെ മോഹിപ്പിക്കുന്നു
അതിന്റെ നിഷ്കളങ്കതയും നിരാശ്രയത്വവും
അവരെ കർമ്മോന്മുഖരാക്കുന്നു
അവർ അമ്പെടുക്കുന്നു, വില്ലെടുക്കുന്നു
പേടിച്ചരണ്ടോടുന്ന പേടമാൻ അവർക്ക്‌ ഹരമേകുന്നു
അവർ അതിനെ നിരന്തരം പിന്തുടരുന്നു
ഓടിത്തളർന്ന്‌ മാൻ തളർന്നുവീഴുന്നു
കൂരമ്പേറ്റു പിടയുന്ന മാനിനെ നോക്കി
സംതൃപ്തിയോടെ
വിജയശ്രീലാളിതരായി
വിളയാട്ടിനായ്‌ വന്ന വേട്ടക്കാരൻ
നടന്നകലുന്നു...
[ഏഷ്യാനെറ്റിലെ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പരിപാടി കണ്ടുകൊണ്ടിരുന്നപ്പോള്‍ തോന്നിയ
വരികള്‍]

5 comments:

  1. ചിലര്‍ ചിലതിനെയൊക്കെ എന്നും വേട്ടയാറ്റിക്കൊണ്ടേയിരുന്നു....

    ReplyDelete
  2. വേട്ടക്കാരനെപ്പോഴും ഇരയുടെ അനക്കങ്ങളാണല്ലോ നോക്കുന്നത്...

    ഈ വേട്ട നന്നായി

    വേഡ് വേരിയൊക്കെ വേണോ മാഷേ?

    ReplyDelete
  3. നനായിരിക്കുന്നു.

    വേട്ടക്കാരും, വേട്ടയാടപ്പെടുന്നവരും. ലോകജനതയെ വേണമെങ്കിൽ അങ്ങനെ രണ്ടായി തരംതിരിക്കാം.

    ReplyDelete
  4. ചിലര്‍ എന്നും വേട്ടയാടാനായും,ചിലര്‍ വേട്ടയാടപ്പെടാനായും .... അല്ലെ?

    pls avoid this word verification

    ReplyDelete
  5. അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഒക്കെ വളരെ
    വളരെ നന്ദി. ഇനിയും വരിക, വായിക്കുക,ദയവുചെത് നിര്‍ദ്ദേശങ്ങള്‍ അറിയിക്കുക.

    ReplyDelete