എത്രയോ ദേവയാനി ശര്‍മിഷ്ടകള്‍
ജനിച്ചു മരിക്കുന്നു.
ജനിക്കുന്നു വെവ്വേറിടങ്ങളില്
കണ്ടുമുട്ടീടുന്നൊരു ദിനം തമ്മില്‍
പഴയ കടം തീര്‍ക്കാന്‍,
പുരു രാജാവിനെ പങ്കുവയ്ക്കാന്‍,
ജീവിതമൊരു സമരാങ്ങണമാക്കുന്നു
ദേവയാനി ശര്മിഷ്ടമാര് തമ്മില്‍ പടപൊരുന്നു
ശീത സമരത്തില്‍ അന്യോന്യം
നശിപ്പിക്കുന്നു.
സ്വയം നശിക്കുന്നു
ഇതികര്ത്തവ്യാ മൂഢനായ് പുരു നില്ക്കുന്നു
തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നിക്കഥ
അന്നുമിന്നും
അനേകം ദേവയാനി ശര്‍മിഷ്ടകള്‍ ജനിക്കുന്നു
കാണുന്നവരൊരുദിനംതമ്മില്
അന്യോന്യം പടവെട്ടാനായ്, അവര്‍,
ഒരു പുരുവിനെ സൃഷ്ടിക്കുന്നു
പടപൊരുതി ജീവിതം ദുസ്സഹമാക്കി-
യൊരു ദിനം മരിച്ചു വീഴുന്നു.
2000
life is is a rotation
ReplyDeletemy dear friend...
നന്നായിരിക്കുന്നു. ആശംസകള്‍...
ReplyDeleteഅഭിപ്രായങ്ങള്‍ക്ക് വളരെ വളരെ നന്ദി
ReplyDeleteവളരെ നന്നായിട്ടുണ്ട്,ആശംസകള്‍
ReplyDeleteഅഭിപ്രായം എഴുതിയതിനു നന്ദി. മയില്‍പ്പീലിയുടെ ബ്ലോഗ് വായിച്ചു. എനിക്ക് വളരെ ഇഷ്ടപ്പെട്ട ശൈലി.ആശംസകള്‍
ReplyDelete