Friday, September 26, 2008

ചഞ്ചല

ആശകൾ സ്വപ്നങ്ങൾ തീരില്ലൊരിക്കലും
ഒന്നു നേടുമ്പോൾ മറ്റൊന്നിനാശ
മണ്ണുള്ളോർക്കു പെണ്ണിന്മേലാശ
പെണ്ണുള്ളോർക്കു മണ്ണിന്മേലാശ

ചിത്രകാരന്നൊരു പാട്ടുകാരകാനാശ
പാട്ടുകാരന്നൊരു ചിത്രകാരനാകാനാശ
വീട്ടമ്മയ്ക്കൊരു ഉദ്യോഗസ്ഥയാകാനാശ
ഉദ്യോഗസ്ഥയ്ക്കോ വീട്ടമ്മയാകാനാശ

പെണ്മക്കളുള്ളോർക്കു ആണ്മക്കൾക്കാശ
ആണ്മക്കളുള്ളോർക്കു പെണ്മക്കൾക്കാശ
രണ്ടുമുണ്ടെങ്കിലോ, ഇന്നൊന്നിനാശ
ആശകൾക്കില്ലൊരാദിയുമന്തവും

എന്തിന്നു ഭൂമിയീ മനുഷ്യനെയെന്തിത്ര
ചപലരായ്‌ സൃഷ്ടിച്ചു നീ
അല്ലെങ്കിലെന്തിനു നിന്നോടു ചോദിപ്പൂ
ഏറ്റവും വലിയ ചപല നീയല്ലോ

എത്രയോനാളായി എന്തിനെന്നറിയാതെ
സൂര്യനു ചുറ്റും വലംവയ്ക്കുന്നു നീ
വിശ്രമമില്ലാതെ സ്വയം കറങ്ങുന്നു
ചഞ്ചലയായ നിൻ മക്കളും
ചഞ്ചലരായതിൽ അൽഭുതമെന്തുള്ളൂ!

6 comments:

  1. മായേ,
    മാനുഷര്‍ക്ക് ആശകള്‍ തീര്‍ന്നിട്ട് ജീവിക്കാന്‍ സമയമില്ലാത്ത അവസ്ഥ അല്ലേ!!!
    കൊള്ളാം, നന്നായിരിക്കുന്നു ആശയങ്ങള്‍...

    ReplyDelete
  2. ഈ ആശകളും സ്വപ്നങ്ങളുമാ ജീവിതത്തെ മുന്നോട്ട് കൊണ്ടു പോകുന്നത്...

    ReplyDelete
  3. മി. ശിവ,

    അഭിനന്ദനത്തിനു നന്ദി.

    ReplyDelete
  4. മി. ഹരീഷ്,

    അഭിനന്ദനത്തിനു നന്ദി.

    ReplyDelete
  5. സ്വപ്നങ്ങളില്ലായിരുന്നെങ്കിൽ..ആശകളില്ലായിരുന്നെങ്കിൽ എന്തിനീ ഭൂമിയിൽ നാം വന്നു. എല്ലാം മുന്നോട്ട് നയിക്കുന്നത് എന്തെങ്കിലും നേടാനല്ലേ.. അങ്ങനെയങ്ങ് പോകുമെന്നു പറയുമെങ്കിലും എന്തിനാണ് അങ്ങനെപോകുന്നതെന്ന ചിന്ത.. അവസാനം മരണമെന്ന ആശയിലേക്ക്...
    നല്ല വരികൾ.. നല്ല ചിന്തകൾ.. ഇനിയും വരാം..

    ReplyDelete
  6. അഭിനന്ദനത്തിനു വളരെ നന്ദി

    ReplyDelete