Wednesday, October 15, 2008

വൃദ്ധ

താനേ നടന്നു തളരുമ്പോഴിടക്കിടെ
കേള്‍ക്കാറുണ്ടായിരുന്നാ സ്വരം
മൂളലായ്‌, ഏതോ വേദനകള്‍ തന്‍ തേങ്ങലായ്‌
ഏതോ അടിമത്വത്തിന്‍ ശാപമായ്‌;
ആത്മസ്വാന്തനം പോല്‍
ഉയര്‍ന്നു കേള്‍ക്കാറുണ്ടായിരുന്നാ സ്വരം

വാര്‍ദ്ധക്ക്യത്തിന്നൊറ്റപ്പെടലിന്‍വേദനയില്‍
ഉള്ളിലൊതുക്കിയ ഒട്ടേറെ മോഹത്തിന്‍
മൌനമാം ബഹിര്‍സ്ഭുരണം പോല്‍
എന്‍ ഏകാന്ത പയണങ്ങളില്‍
എന്നും കേള്‍ക്കാറുണ്ടായിരുന്നാ സ്വരം

മൌനമായെന്‍ ഹൃദയവും
കാത്തുനില്‍ക്കാറുണ്ടായിരുന്നാ
സ്വരം കേള്‍ക്കാന്‍ കാതോർത്തു
നിത്യവും ആ ജനാലക്കരികില്‍

എന്നാത്മാവിന്‍ സാന്ത്വനമായിരുന്നാ സ്വരം
ഉറ്റോരെയെല്ലാം വിട്ടുപിരിഞ്ഞീ അന്യ നാട്ടില്‍
ഒറ്റപ്പെട്ടു കിടക്കുമെന്‍ ആത്മാവ്‌
തിരിച്ചറിഞ്ഞാ വേദന എങ്കിലും
ഇത്തിരി സാന്ത്വനം നല്‍കാന്‍
കഴിഞ്ഞില്ലെനിക്കെങ്കിലുമാ
ജനാലക്കരികില്‍ നില്‍ക്കുമ്പോള്‍
സ്നേഹമായ്‌ എന്റെ പേരു വിളിച്ചു
സന്തോഷത്തോടെ ഒരു പൊതി
നീട്ടാറുണ്ടായിരുന്നാ വൃദ്ധ
കാണാന്‍ വന്ന ബന്ധുക്കളാരോ
കൊടുത്തതിന്‍ പങ്ക്‌!

എന്തു ഞാന്‍ നല്‍കി?
ഒന്നുമേ നല്‍കീല
എന്നാത്മാവില്‍ വിരുയുന്നൊരു
പുഞ്ചിരിയല്ലാതെ

അന്യോന്യം സങ്കടം പങ്കുവയ്ക്കാന്‍,
കാത്തു നിള്‍ക്കാറുണ്ടായിരുന്നെന്നോടേറെ
കഥകള്‍ ചൊല്ലീടുവാനായ്‌
മക്കളുടെ സ്വര്‍ദ്ധതയെപ്പറ്റി,
കണ്ണായ്‌ വളര്‍ത്തിയ മകന്റെ
സ്നേഹശൂന്യതയെപ്പറ്റി.

ഭാഷ തടസ്സമായിരുന്നെങ്കിലും
കണ്ടാ മുഖത്തില്‍ ഞാനാ വേദന,
ഒറ്റപ്പെടലിന്‍ വേദന

പൂമുഖത്തില്‍ മകനും മരുമകളും
കുട്ടികളുമായ്‌ ഉല്ലസിക്കുമ്പോള്‍
ഉല്ലാസ പയണങ്ങള്‍ക്കായ്‌ പോകുമ്പോല്‍
ഏകാന്തതമാത്രമാശ്രയമായാ വൃദ്ധ
തന്‍ മുറിക്കുള്ളിലൊതുങ്ങുന്നു
വെളിയില്‍,
മറ്റൊരു കദന കഥയുമായ്‌ ഞാനും.

16 comments:

  1. വായിയ്ക്കാന്‍ ഞാനിതാ വന്നിരിയ്ക്കുന്നു...നന്നായിട്ടുണ്ട്‌....ആശംസകള്‍

    ReplyDelete
  2. ആശംസകള്‍ക്ക് വളരെ വളരെ നന്ദി

    ReplyDelete
  3. കവിത കൊള്ളാം.
    (അല്പം ‘കട്ടിംഗും ക്രോപ്പിംഗും സ്പെല്‍ ചെക്കു‘മൊക്കെ ആകാമായിരുന്നു എന്ന് തോന്നി)
    ആശംസകള്‍!

    ReplyDelete
  4. ദാ ഇപ്പോള്‍ ഒരു അമ്മൂമ്മയെക്കുറിച്ചുള്ള ഒരു പോസ്റ്റ് വായിച്ചതേ ഉള്ളൂ.....വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടുത്തല്‍ തികച്ചും വിഷമകരം തന്നെയാവും....

    ReplyDelete
  5. മി. ശിവ,

    വളരെ നന്ദി

    ReplyDelete
  6. മി. കൈതമുള്ള്,

    ഇപ്പോള്‍ കുറച്ചുകൂടി നന്നാക്കി.
    തെറ്റുകള്‍ പറഞ്ഞുതന്നതിന് വളരെ വളരെ നന്ദി.

    ReplyDelete
  7. എന്തു ഞാന്‍ നല്‍കി?
    ഒന്നുമേ നല്‍കീല
    എന്നാത്മാവില്‍ വിരുയുന്നൊരു
    പുഞ്ചിരിയല്ലാതെ

    നമുക്കു നൽകാൻ അത്രമാത്രമേയുള്ളൂ.ഒരു പുഞ്ചിരി.കടലോളം ദു:ഖങ്ങൾക്ക് പകരം ഒരു പുഞ്ചിരി.
    വാക്കുകൾ കുറച്ച് വൈകാരികത പങ്കു വെക്കാൻ ശ്രമിക്കൂ..അപ്പോഴേ കവിതയാകൂ...
    ഇനിയും എഴുതൂ ..ആശംസകൾ...

    ReplyDelete
  8. മി. വികടശിരോമണി,
    ആശംസകള്‍ക്ക് നന്ദി. അഭിപ്രായത്തിനും നന്ദി.
    എനിക്കറിയാം ഞാന്‍ എഴുതുന്ന കവിതകള്‍ക്കൊക്കെ
    എന്തോ അപൂര്‍ണ്ണതയുണ്ടെന്ന്.(കാരണം എനിക്ക് കവിതയെഴുത്തിന്റെ നിയമങ്ങള്‍ ഒന്നും നന്നായറിയില്ല) വെറുതെ ഹൃദയത്തിന്റെ ഭാക്ഷയാണ്. എന്നെങ്കിലും ഒരിക്കല്‍ കവിതകലെപ്പറ്റി നല്ല അറിവുള്ള ആരോടെങ്കിലും ചോദിച്ച് എല്ലാം മനസ്സിലാക്കണം എന്നാഗ്രഹമുണ്ട്.
    നിര്‍ദ്ദേശങ്ങള്‍ക്കു വളരെ വളരെ നന്ദി

    ReplyDelete
  9. "ഉല്ലാസ പയണങ്ങള്‍ക്കായ്‌ " ???
    പയണം = ??? (അങ്ങിനെ ഒരു പദം ഉണ്ടോ?)

    ഈ വ്യഥ ഏതായാലും നന്നായി...ആശംസകള്‍

    ReplyDelete
  10. ഞാനൊരു കവിയല്ല.. കവിതയുടെ നിയമങ്ങളറിയില്ല..
    എങ്കിലും എനിക്ക് മനസ്സിലാകുന്നു ഈ വരികൾ. ഞാൻ ഇഷ്ടപ്പെടുന്നു ഇത്തരം ചിന്തകൾ.
    ആശംസകൾ മായാ.. വീണ്ടും എഴുതൂ.....

    ReplyDelete
  11. മി. അരീക്കോടന്‍,
    ആശംസകള്‍ക്ക് വളരെ വളരെ നന്ദി.

    ‘പയണ’ ത്തിന്റെ അര്‍ത്ഥം വലതുവശത്ത് കാണുന്ന, മലയാളം നിഘണ്ടു വില്‍ പോയി നോക്കി. ഭാഗ്യം. അവിടെ ഉണ്ട്!
    പയണം എന്നാല്‍ യാത്ര. :)

    ReplyDelete
  12. മി. നരിക്കുന്നന്‍,

    ആശംസകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി :)

    ReplyDelete
  13. നന്നായിരിക്കുന്നു മായ വാർദ്ധ്യക്യത്തിന്റെ തേങ്ങലുകള്
    എവിടെയോ ഉയരുന്നതു പോലെ

    ReplyDelete
  14. Dear areekodan...Payanam is a tamil word...Meaning yathra

    Am sorry i dont know how to type in malayalam...
    I tried everything but always comes out as the wrong word.

    This was such a nice poem...Touching...Bhaavamillatha kavithakal Unakkachappathy poleyaanu...Pakshe,ithil niraye bhaavangal,varnangal,ormakal.Vaayikkumbol i could feel the musty smells inside the old woman's house..Aksharaswapnam varakkan iniyum kazhiyatte

    ReplyDelete