Friday, November 28, 2008

യുദ്ധഭൂമി

ടിവിയില്‍; ഏതോ യുദ്ധഭൂവില്‍;
ഇന്നലെ ഞാനൊരു കാഴ്ച്ചകണ്ടു!
തുള്ളി വെള്ളം കുടിക്കുവാനില്ലാതെ;
ഒന്നു തലോടുവാനടുത്താരുമില്ലാതെ;
ഒരുനേരമൊരിത്തിരി ഭക്ഷണമില്ലാതെ;
വിശന്നു വലഞ്ഞു, എല്ലും തൊലിയുമായ്‌;
മനുഷ്യക്കുട്ടികള്‍ തന്നെയോ എന്നു-
സംശയിക്കുമാറൊരു ദയനീയമാവസ്ഥയില്‍,
പുഴുക്കളെപ്പോലെ, ജീവന്‍ വിടാനായ്‌ പിടയുമക്കാഴ്ച്ച!
കുടിവെള്ളമില്ലാതെ, ഭക്ഷണമില്ലാതെവലഞ്ഞിട്ടു-
മെന്തിനാ പിഞ്ചുകുഞ്ഞുങ്ങള്‍ക്കു ജന്‍മമേകി?
കഷ്ടം! കഷ്ടം! ഈ ലോകമെത്ര ക്രൂരം!
വല്ലാതെ ഞെളിപിരികൊള്ളുന്നെന്‍ ഹൃത്ത്.
ഒന്നുമെനിയ്ക്കാകുന്നില്ലല്ലോ ആ-
പിഞ്ചു കുഞ്ഞുങ്ങളെ രക്ഷിച്ചീടുവാന്‍!
മണ്ണിനു വേണ്ടി പടപൊരുതുന്നോര്‍;
മതത്തിനു വേണ്ടി പടപൊരുതുന്നോര്‍;
മനുഷ്യത്വമെന്തേ മറന്നിടുന്നൂ?
ഏറെക്കരയിച്ചെന്നെയക്കാഴ്ച്ച.
എന്റെ സ്വപ്നങ്ങള്‍ മോഹങ്ങളൊക്കെ
എത്ര തുച്ഛമവര്‍ക്കുമുന്നില്‍!

മുന്ന
2001

2 comments:

  1. എല്ലാവരും ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നെങ്കില്‍ എത്ര നന്നായേനേ....

    ReplyDelete
  2. ചിന്തിക്കാന്‍ എളുപ്പമല്ലെ,
    പ്രവര്‍ത്തിക്കാന്‍ പ്രയാസവും..
    കമന്റിനു നന്ദി

    ReplyDelete