വൈകിയ വേളയിലീപ്പൂപെറുക്കാന്‍
എത്തുമോ ദേവന് അറിയില്ല തെല്ലും
കൊടിയ വേനലില്‍ കരിഞ്ഞുപോയ് പൂക്കള്‍
മണമേറെയില്ലിനി മധുവൊട്ടുമില്ല
വാടിയ പൂവുമായ് നില്ക്കുന്നു ഞാനീ
ആളൊട്ടുമില്ലാത്തൊരീ പൂവാടിയില്‍
ആട്ടം കഴിഞ്ഞു അരങ്ങുമൊഴിഞ്ഞു
തന് കഥാനായകനെങ്ങോ മറഞ്ഞു
എത്തുമോ വീണ്ടും ഒരുദിനമവനീയരങ്ങില്‍
വിധുരയാം രാധപോല്‍ വിരഹം വിതുമ്പി
മുകരുമോ ദേവനീ വാടിയ പൂക്കള്‍
നിവേദിക്കാനെനിക്കുമില്ലര്‍ഹത തെല്ലും
പാടിയുണര്‍ത്തുന്നു മറന്ന ഗാനങ്ങള്‍
പണ്ടെങ്ങോ കളഞ്ഞുപോയൊരാ
പുല്ലാംഗുഴലിനെ തേടുകയാണിന്നും
പാതിനിദ്രയിലറിയാതെ എന്മനം
നാളെ പുലര്‍കാലെ പൂത്തുവിടരുമാ
പുതുപുഷ്പങ്ങളുമായ് കാത്തുനില്ക്കും
രാഗാര്‍ദ്രനായ് വരുമെന്റെ ദേവന്റെ
കല്കളില് കാണിക്കയായര്‍പ്പിച്ചീടും
അല്ലാതെ വേറെന്ത് ആശിക്കുവാനിനി
ശാപമോക്ഷം തേടും മറ്റൊരഹല്യ ഞാന്‍
കണ്ടില്ലൊരിക്കലും ശാപമോക്ഷം തേടും
അഹല്യതന്‍ ഹൃത്തടം രാമന്
[അഹല്യയെ സങ്കല്പിച്ച്എഴുതിയത്]
പഴതും പുതിയതുമായ കവിതകള്‍ അടുക്കും ചിട്ടയുമോടെ വായിക്കുക....നല്ലകവിതകളിലേക്കുള്ള തുടക്കം മാത്രമാണ് ഈ കവിത... പ്രതീക്ഷയുണ്ട്... ഇനിയും എഴുതുക...
ReplyDeleteഓ, ഈ ജന്മം ഇതില്‍ക്കൂടുതല്‍ നന്നായി എഴുതാനൊന്നും പറ്റുമെന്നു തോന്നുന്നില്ല.
ReplyDeleteഅതെ, കവിതകള്‍ എഴുതണെമെന്നു തോന്നുന്നു എങ്കില്‍ അതിനു മുന്‍പ് ഒരുപാട് കവിതകള്‍ ഒരുപാട് വായിക്കാം..
കമന്റിനു നന്ദി!