ഒരു കിളി ചെറു കിളി ഓമനപ്പൈങ്കിളി
ഓമനിച്ചൊരു ചെല്ലക്കിളിയായ് വളര്‍ത്തി
ഒരുദിനമമ്മയും വിടചൊല്ലിപ്പിരിഞ്ഞുപോയ്
ഒന്നുമതിനെ പഠിപ്പിച്ചില്ലമ്മ പറക്ക-
മുറ്റിയാലിരതേടണം പിന്നെ ഇണതേടണം
പക്ഷെ, ചിറകിനിയും ബലമായിട്ടില്ല,
തുണയായൊരിണയെ കണ്ടതുമില്ല.
തുണതേടിയലഞ്ഞെന്നൊരു നാളിലവള്‍
കണ്ടുമുട്ടിയൊരിണയെയന്നാദ്യമായ്
സ്നേഹമതിനില്ല സഹതാപം മാത്രം
ഉണ്ണാന്‍ ചോറുണ്ട്, കിടക്കാനിടമുണ്ട്;
ഹൃദയം മറ്റാര്‍ക്കോ പങ്കിട്ടു പോയി പോല്‍!
ചെറുകിളി വല്ലാതെ തകര്‍ന്നുപോയെങ്കിലും
ഇരതേടി, കൂടൊരുക്കി കാത്തിരുന്നു-
രാവേറെ മയങ്ങുവോളം തന് തോഴനുവേണ്ടി.
സന്ധ്യകള്‍ തോറുമവന്‍ പാടും പാട്ടുകള്‍
പാവമാ പൈങ്കിളിക്കന്യമായി തീര്‍ന്നു.
ഹൃദയത്തില്‍ കാരിരുമ്പിന് മുള്ളു തറയ്ക്കുമ്പോല്‍
നൊമ്പരമോടവള്‍ കേണുപലദിനം.
എന്തപമാനമാണെന്തിനീ പൊയ് വേഷം
അഴിച്ചു മാറ്റാനു മാവില്ല, കാപഠ്യമാം
പുറംലോകമെന്തെന്നിനിയുമറിയി-
ല്ലൊരു പക്ഷെ, ഇതിലും കൊടൂരമാം.
ഒരുനാളൊരുദിനം കേട്ടാ പക്ഷി തന്
ഹൃദയത്തിന് കോണിലിരുന്നാരോ പാടുന്നു
പടുപാട്ടെന്നു കരുതിയടച്ചവള്‍ ഹൃത്തും
മറക്കാനവര്‍ പാടുപെട്ടു പലദിനം
അറിയാതന്നവള്‍ തൂകിയ ചുടു കണ്ണീര്
ഹൃദയത്തിന് വൃണത്തിലൂടൊഴുകിയിറങ്ങി
ഹൃദയത്തിന് വൃണവും കരിഞ്ഞൊരു നാളില്‍,
ആശ്വാസത്തോടവള്‍ മയങ്ങും നേരം,
ആശ്രയമായാ കിളിവന്നൊരുദിനം
ഒരുകുളിര് തെന്നല്‍പോലവളെണര്‍ത്തി!
ആശ്രുവിന്നിടയിലൂടവള്‍ കണ്ടു തന്
ഗന്ധര്‍വ്വ ഗായകനെയന്നാദ്യമായ്.
അറിയാതെ ഹൃദയങ്ങളടുത്തുപോയ്
ഹൃദയങ്ങള്‍ പങ്കിട്ടിരുവരും പക്ഷെ,
മറ്റൊരു കൂട്ടിലെ പക്ഷിയാം
തിരിച്ചുപോകണമവനു മൂവന്തിക്ക്
പുലര്‍ത്തേണമതിനൊരു പറ്റം കിളികളെ
കര്‍ത്തവ്യ നിരതനാം ത്യാഗശീലന്‍
സ്വന്തമല്ലെന്നറിയാമവര്‍ക്കുമെങ്കിലും
ഹൃദയങ്ങള്‍വല്ലാതടുത്തുപോയി
ആകെ കുഴഞ്ഞുപോയ് പക്ഷിയതിന്‍
ഹൃദയമിരണ്ടായ് പങ്കുവയ്ക്കപ്പെട്ടു
ഉയിരു പങ്കിട്ടോന്‍ തന് ഉടലതിനന്യം
ഉടലു പങ്കിട്ടോന്‍ തന് ഉയിരതിനന്യം
വല്ലാതെ തളരുമ്പോള്‍ തലചായ്ക്കാനൊരിടമില്ല.
വല്ലാതെ കുഴങ്ങിപ്പോയാ പക്ഷി; അന്നോളം
ആരെയും വഞ്ചിച്ചു ശീലിച്ചിട്ടില്ലാത്തവ-
ളൊടുവില്‍ പെറ്റമ്മ തന് മടി തേടിപ്പറന്നു പോയ്
പെറ്റമ്മതന്‍ മാറില്‍ തലവച്ചവള്‍ കേണു
ആരുമില്ലമ്മേ ആശ്രയമേകുക പൊന്നമ്മേ
ജീവിതയാത്രയില്‍ തോറ്റുപോയ് ഞാനമ്മേ
ഭൂമിദേവിയമ്മയവളെ അന്‍പോടെ പുല്കി
ശാന്തത എന്തെന്നറിഞ്ഞവളന്നാദ്യമായ്
അമ്മതന്‍ മാറില്‍ ചായ്ച്ചവള്‍ ചെമ്മേ
അന്ത്യമായ് ശ്വാസം വലിച്ചു ശാന്തമായ്.
[ഇതും ശൂന്യതയില്‍ നിന്നുണ്ടാക്കിയെടുത്തതാണ്. വെറും ഭാവനകള്‍..വേറേ ജോലിയില്ല]
നല്ല കവിത!!!
ReplyDeleteഅഭിനന്ദനങ്ങള്‍......
അഭിനന്ദനങ്ങള്‍
ReplyDelete'ഭൂമിദേവിയമ്മയവളെ അന്‍പോടെ പുല്കി
ReplyDeleteശാന്തത എന്തെന്നറിഞ്ഞവളന്നാദ്യമായ്
അമ്മതന്‍ മാറില്‍ ചായ്ഞ്ഞവള് ചെമ്മേ
അന്ത്യമായ് ശ്വാസം വലിച്ചു ശാന്തമായ് '
മനോഹരമായിരിക്കുന്നു.
ആശംസകൾ!
കൊള്ളാം നന്നായിരിക്കുന്നു
ReplyDeleteഹരീഷ് തൊടുപുഴ,
ReplyDeleteഅഭിനന്ദനങ്ങൾക്ക് നന്ദി!
e-
നന്ദി!
kealainside,
thanks
നരിക്കുന്നൻ,
ആശംസകൾക്ക് നന്ദി!
അനൂപ് കോതനല്ലൂർ,
നന്ദി!