Friday, November 7, 2008

വ്രതങ്ങളും തീര്‍ത്ഥാടങ്ങളും

കഷ്ടപ്പാടു വരുമ്പോള്‍, ദുഃഖം താങ്ങാനാവാതെയൊക്കെ വരുമ്പോള്‍ ഒക്കെ പലരും വ്രതങ്ങളെടുക്കുന്നു, തീര്‍ത്ഥാടനങ്ങള്‍ പോകുന്നു, കഠിനമായ നേര്‍ച്ചകള്‍ നേരുന്നു.
എന്തിനെന്നോ?

വിശദീകരിക്കാന്‍ ശ്രമിക്കാം...,

നാം സൂര്യന്റെ കഠിനമായചൂടിനെ കുറ്റം പറഞ്ഞുകൊണ്ട് വീശിക്കൊണ്ടിരിക്കുന്നു എന്നു കരുതുക,
ചൂട് അസഹ്യമായി തോന്നും. ‘നശിച്ച സൂര്യന്‍,’ ‘ഒടുക്കത്തെ ചൂട്’, എന്നൊക്കെ പറഞ്ഞും പരിതപിച്ചും വെപ്രാളപ്പെട്ട്, ചൂട് അധികരിപ്പിക്കുന്നു. ചൂട് സഹിക്കാനാവാതെ കഷ്ടപ്പെടുന്നു.
അതേസമയം, നമ്മെ ആരെങ്കിലും ആ സമയം ഒരുനിമിഷം ആളിക്കത്തുന്ന തീയില്‍ ഒന്നു കാട്ടുകയോ, അതിനടുത്ത് അല്പസമയം ഇരുത്തുകയോ ചെയ്തിട്ട്, തിരിച്ച് സൂര്യതാപം ഏല്‍ക്കുമ്പോഴോ!
എന്തൊരാശ്വാസം!

ചിലര്‍ തീയിലൂടെ നടക്കുന്നു.. ചിലര്‍ ശരീരത്തില്‍ നിറയെ; വായിലും, നാക്കിലും ഒക്കെ സൂചികള്‍ കുത്തി, ഭാരവും വഹിച്ച് കിലോമീറ്ററോളം നടക്കുന്നു.. എല്ലാറ്റിന്റെയും ഒടുവില്‍ കിട്ടുന്നത് മേല്‍പ്പറഞ്ഞ് ആശ്വാസമാണ്.

തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ആര്‍ഭാടത്തിനും, സുഖലോലുപതയിലും മാത്രം ശ്രദ്ധിച്ച് മാക്സിമം സുഖിക്കുന്ന ഇന്നത്തെ മനുഷ്യരും നിരാശരാണ്, വിരക്തരാണ്. ഒടുവില്‍ തോന്നും ഒരു തീര്‍ത്ഥാടനം നടത്തിയാലോ? ഫാമിലിയേയും കൂട്ടി, മലയും കാടും ഒക്കെ കയറി ഇറങ്ങി, പ്രകൃതിയുമായി
അടുത്ത്, നിത്യാര്‍ഭാടങ്ങളില്‍ നിന്നൊക്കെ വിട്ടകന്ന്, മറ്റ് യാത്രക്കാരെപ്പോലെ അസൌകര്യങ്ങ ളൊക്കെ സഹിച്ച് , തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി വരുമ്പോഴും ഇതേ അനുഭവമാണ്.
നാം എത്രമാത്രം ആക്രാന്തരായാണ് സുഖങ്ങളുടെ പിന്നാലെ പാഞ്ഞത് എന്ന് മനസ്സിലാവുന്നു...

ഇനി മറ്റൊരു കോണില്‍ നിന്ന് നോക്കാം..
ചില ഭാര്യമാര്‍ സദാ സമയവും കമ്പ്ലൈന്റ് തന്നെ കമ്പ്ലൈന്റ്
മിടുക്കുള്ള പണ്ടത്തെ ഭര്‍ത്താക്കന്മാര്‍ (ധൈര്യമില്ലാത്തവര്‍ അല്‍പ്പം അകത്താക്കിയിട്ട് ലക്കുകേട് അഭിനയിച്ചുകൊണ്ട്) ഒരു മിനിട്ട് കൊണ്ട് കാര്യം തീര്‍ത്തുതരും. നല്ല രണ്ട് വഴക്ക്, അല്ലെങ്കില്‍ ഒരു ചവിട്ട്/അടി (സാഹചര്യം അനുവദിക്കുന്നതെന്തും). ബഹളമൊക്കെ കഴിഞ്ഞ് വീണ്ടും പഴയപോലെയാകുമ്പോള്‍ ഭാര്യയ്ക്ക് എന്തൊരു സ്നേഹം!

ഭാര്യ അപ്പോഴാണ് അറിയുന്നത് വഴക്കിനു മുന്‍പുള്ള ജീവിതവും സഹിക്കബിള്‍ ആയിരുന്നു എന്ന്

അതുപോലെ..
യധാര്‍ത്ഥ ജീവിതം ബോറാകുന്ന ചിലര്‍, ഓടിപ്പോയി ബ്ലോഗെഴുതും. അവിടെ എല്ലാവരും വിശാലമനുഷ്യരാണ് , സ്നേഹം മാത്രം, സാഹോദര്യം, എക്സട്റ.. എക്സട്റ...

ഇതുകണ്ട് മിടുക്കുള്ള ചിലര്‍ ഒറ്റ തട്ട്... ചെന്നു വീഴുന്നത്, തുടങ്ങിയേടത്തു തന്നെ!
അവിടെനിന്ന് തൂത്തുപിടഞ്ഞ് എണീറ്റുനോക്കുമ്പോള്‍ പിന്നെ യധാര്‍ത്ഥ ജീവിതം എന്തൊരു സുന്ദരം! സുരഭിലം!
പൂക്കള്‍ക്കൊക്കെ ഇതുവരെയില്ലാതിരുന്ന ഭംഗി!
മനുഷ്യരൊക്കെ വെറും സാധാരണ മനുഷ്യര്‍ ‍...
ആര്‍ക്കും ഒരു കുഴപ്പവും ഇല്ല
എല്ലായിടത്തും ശാന്തിയും സമാധാനവും...!

4 comments:

  1. “അതുപോലെ..
    യധാര്‍ത്ഥ ജീവിതം ബോറാകുന്ന ചിലര്‍, ഓടിപ്പോയി ബ്ലോഗെഴുതും. അവിടെ എല്ലാവരും വിശാലമനുഷ്യരാണ് , സ്നേഹം മാത്രം, സാഹോദര്യം, എക്സടറ.. എക്സട്റ...“

    അപ്പോള്‍ ഇവിടാരും നോര്‍മലല്ലെ മാഷെ..!???

    ReplyDelete
  2. മായാ,

    വ്രതം നോക്കുന്നത് ശാരീരികമായും മാനസികമായും വളരെ നല്ലതാണെന്ന് കേട്ടിട്ടുണ്ട്. ചിലർ അത് അദ്ധ്യാത്മിക കാര്യങ്ങളുമായി ബന്ധപ്പെടുത്തി അതെടുക്കുന്നു. തിങ്കളാഴ്ച വ്രതം, ഞായറാഴ്ച വ്രതം, മലയ്ക്കുപോകാൻ വ്രതം, കാവടിക്ക് വ്രതം, ബലിയിടാൻ വ്രതം എന്നിങ്ങിനെ. ഇട്ട പോസ്റ്റ് നന്നായിട്ടുണ്ട്. തുടർന്നും എഴുതുക. സമയം പോലെ എല്ലാം വായിച്ചു കമന്റിടുന്നതാണ്.

    പിന്നെ ‘വൃതം‘ ‘വ്രത‘മെന്നും ‘തീർത്ഥാട‘ങ്ങൾ ‘തീർത്ഥാടനങ്ങ‘ളെന്നും തിരുത്തിയാൽ നന്നായിരുന്നു.

    ആശംസകൾ

    ReplyDelete
  3. ആര്‍ക്കും ഒരു കുഴപ്പവും ഇല്ല
    എല്ലായിടത്തും ശാന്തിയും സമാധാനവും....

    അതെ എല്ലാവര്‍ക്കും ശാന്തിയും സമാധാനവുമുണ്ടാകട്ടെ....
    എഴുത്തിനും ആശംസകള്‍

    ReplyDelete
  4. പ്രയാസി,
    :)

    ചെറിയനാടൻ,
    വളരെ വളരെ നന്ദി!

    bs madai
    ആശംസകൾക്ക് നന്ദി!

    malayalee
    നന്ദി!

    ReplyDelete