ഒരറ്റത്ത് ജീവിതത്തിലുണ്ടാകുന്ന ചെറുതും വലുതുമായ ഓരോ സംഭവങ്ങളേയും കോര്‍ത്തിണക്കി, ഇതില്‍ എത്രമാത്രം ദൈവത്തിന്റെ സ്വാധീനം ഉണ്ട് എന്നു പരിശോധിക്കല്‍. മറ്റൊരറ്റത്ത് 'പിന്നേ, ഈ ലോകത്തിലെ കോടാനുകോടി ജീവികളുടെയും ശരിയും തെറ്റും നോക്കലല്ലേ ദൈവത്തിനുപണി' എന്ന സംശയം. ഒരറ്റത്ത് ദൈവത്തെ വിശ്വസിക്കാന്‍ തുടിക്കുന്ന ആത്മാവ്. മറ്റൊരറ്റത്ത് അവിശ്വസി ക്കാനും. ഇതിനിടയില്‍ വഴിയറിയാതെ ജീവിക്കുന്ന ഒരു മനുഷ്യജീവി.
ഇപ്പോള്‍, ,'ബില്‍ ബ്രൈസണ്‍' ന്റെ 'എ ഷോര്‍ട്ട് ഹിസ്റ്ററി ഓഫ് എവരിതിങ്ങ്' എന്ന ബുക്ക് വായിക്കുന്നു. അതില്‍ നാം എത്രയോ ദശലക്ഷമായി ഉരുത്തിരിഞ്ഞു വന്ന ഒരു ആറ്റം ആണെന്നും, പല പരിണാമങ്ങള്‍ കഴിഞ്ഞെങ്കിലും നമ്മെ നാമാക്കുന്ന ആറ്റം നമ്മില്‍ മാത്രം കുടികൊണ്ടിരിക്കുന്നു എന്നുമൊക്കെ. ‘സോഫീസ് വേള്‍ഡും’ ഇടയ്ക്കിടെ വായിക്കുന്നുണ്ട്. അതിലും മനുഷ്യന്റെ ഉല്‍പ്പത്തി തന്നെ വിഷയം.
വൈകിട്ട് 'ഭഗവത് ഗീത'യില്‍ ‘ജ്ഞാനമാണ് എല്ലാം, ജ്ഞാനം മനുഷ്യനെ എല്ലാ പാപങ്ങളില്‍ നിന്നും മോചിപ്പിക്കുന്നു’ എന്നും വായിച്ചു. ‘എസ്. രാധാകൃഷ്ണന്‍’ , ‘മനുഷ്യനില്‍ എന്തോ ദൈവീകത കുടികൊള്ളുന്നു എന്നും, അതുകൊണ്ട് വീണ്ടുവിചാരത്തോടെ ജീവിക്കാം എന്നതൊഴിച്ചാല്‍ മറ്റൊന്നും മനുഷ്യനു ചെയ്യാനാവില്ലെന്നും, ചെയ്തിട്ട് കാര്യമില്ലെന്നു’മൊക്കെ...
തീര്‍ന്നില്ല, ‘ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്സ്’ഒരാവര്‍ത്തികൂടി വായിക്കുകയാണു. അതില്‍ ഒരു മനുഷ്യന്‍, തനിക്കു സംഭവിച്ച ഓരോ അനുഭവങ്ങളും ഏറ്റവും ലോലമായെടുത്ത്, വികാരതീവ്രതയോടെ തന്റെ വിഷമങ്ങള്‍ക്കപ്പുറം മറ്റൊന്നില്ലെന്നാക്കി, വീണ്ടും മനുഷ്യതലത്തിലെത്തിക്കുന്നു. ഇതില്‍ ആരാണു ശരി കണ്ടെത്തിയത്? ഏതാണു ശരി? ദൈവം എന്നെ പരീക്ഷിക്കുന്നതോ? ഈ ബുക്ക്കളെല്ലാം കൂടി ഒരേ സമയം വായിപ്പിക്കാന്‍ തോന്നിയതും അദൃശ്യനായ ദൈവമാണോ?
(ദാ തുടങ്ങി വീണ്ടും ദൈവാന്വേക്ഷണം...)
ഇതിനിടെയാണു , “എന്നോടാരും നീതികാണിക്കുന്നില്ലല്ലോ ദൈവമേ” എന്നുള്ള് വിചാരവുമായി നിത്യജീവിതം...
No comments:
Post a Comment