നീതിക്കുവേണ്ടി, ന്യായത്തിനുവേണ്ടി പൊരുതി,
ഒടുവില്‍ പ്രതീക്ഷകളൊക്കെ അസ്തമിക്കുമ്പോള്‍
നിരാശയുടെ പാതാളത്തിലേയ്ക്ക് താഴ്‌ന്ന് താഴ്‌ന്ന് പുതഞ്ഞുപോകുന്നു
അവിടെ കിടന്ന് ശേഷിക്കുന്ന പാഴ് ചിന്തകള്‍ കൂടിഅഴുകി ചീഞ്ഞ്,
ഒടുവില്‍, കേടായതെല്ലാം ഒന്നായി അഴുകി നശിക്കുമ്പോള്‍
പുതിയ മുകുളങ്ങള്‍ മുളച്ചു പൊന്തുന്നു
പുതിയ സത്യങ്ങള്‍ കണ്ടെത്തുന്നു
ജീവിതത്തെ പുതിയ ഉണര്‍വ്വോടെ അറിവോടെനോക്കിക്കാണുന്നു,
ശത്രുക്കളെന്നു നാം കരുതിയവര്‍ മിത്രങ്ങളായിരുന്നു എന്നും
ശരികളെന്നു നാം കരുതി പോരാടിയ പലതും
തെറ്റിലേയ്ക്കുള്ള പാതയിലൂടെയുള്ള പ്രയാണമായിരുന്നെന്നും
തിരിച്ചറിയുന്നു
ശത്രുവിന്റെ ദൈന്യതകണ്ട് മനസ്സലിയുന്നു
അവന്റെ വേദനയും നമ്മുടെ വേദനയും ഒന്നാണെന്നു തിരിച്ചറിവുണ്ടാകുന്നു
അത് നമ്മെ പുതിയ മനുഷ്യരാക്കുന്നു
പുനര്‍ജ്ജനിച്ചവരാക്കുന്നു
നാമോരുരുത്തരം അത്തരം പല പുനര്‍ജന്മങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്നു
അത്തരം പല ജനന-മരണങ്ങളുടെ ആകെത്തുകയാണുനമ്മുടെ ഓരോരുത്തരുടെയും ജീവിതം
No comments:
Post a Comment