എനിക്കിപ്പോള്‍ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ പ്രയാസ മായിരിക്കുന്നു. ജീവിച്ചിരിക്കെ തന്നെ മരിച്ചവരായി, അന്യാധീനപ്പെട്ട ഉറ്റോരും ബന്ധുക്കളും മിത്രങ്ങളും അങ്ങകലെ ഒരു നക്ഷത്രംപോലെ തിളങ്ങി നില്‍ക്കുന്നു. മിന്നിയും മറഞ്ഞും പ്രകാശം പരത്തിക്കൊണ്ട്. അവരില്‍ ചിലര്‍ ഇടയ്ക്ക് മരിച്ചു എന്നു കേള്‍ക്കുമ്പോള്‍ ഒരു ഞടുക്കം. മരണത്തിനുള്ളിലും മറ്റൊരു മരണമോ? അതിശയിച്ചുപോകുന്നു. ജീവിച്ചിരിക്കെതന്നെ ഞാന്‍ ഉപേക്ഷിച്ച എന്നാല്‍ ഉപേക്ഷിക്ക പ്പെട്ട മനുഷ്യര്‍. ആരില്‍ നിന്നൊക്കെയാണോ ഓടി അകലണമെന്നു കരുതിയത് അവരെയൊക്കെ തന്നെ ശിഷ്ടകാലം മുഴുവന്‍ മനസ്സില്‍ ധ്യാനിച്ച്,…എന്തു ജയം കൊയ്യണമെന്നു കരുതിയോ, ആ ജയം തന്നെ തോല്‍വിയായി പല്ലിളിച്ചു കാട്ടുന്നു. ജീവിച്ചിരിക്കെ മരിച്ചവര്‍ - പ്രവാസികള്‍
No comments:
Post a Comment