Sunday, June 1, 2008

നമുക്കിനി പ്രാര്‍ത്ഥന മതിയാക്കാം!


നമുക്കിനി പ്രാര്‍ത്ഥന മതിയാക്കാം. നല്ല പ്രവര്‍ത്തികള്‍ക്ക് നല്ല ഫലവും ചീത്ത പ്രവര്‍ത്തികള്‍ക്ക് ചീത്ത ഫലവും വിധിക്കാനും അതു പ്രാവര്‍ത്തികമാക്കാനും ഒക്കെ ദൈവത്തിനു സമയമില്ലാതായിരിക്കുന്നു. (കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയക്കാരെപ്പോലെ)

കൊച്ചു കൊച്ചു ദുഃഖങ്ങളും പരിദേവനങ്ങളുമായി ദൈവത്തിന്റെ മുന്നില്‍ കൈകൂപ്പി നില്‍ക്കുമ്പോള്‍ അറിയാതെ ഒരു വ്യര്‍ത്ഥതാബോധം. ദൈവത്തിനു കേള്‍ക്കാന്‍ സമയമുണ്ടാകുമോ!

ചൈനയില്‍ ദിവസങ്ങളോളം മണ്ണിനടിയില്‍ ജീവനുവേണ്ടി പോരാടി മരിച്ച സ്ത്രീകളുടേയും കുട്ടികളുടേയും വൃ‌ദ്ധരുടേയും യുവതീ യുവാക്കളുടേയും നടുക്കുന്ന ഭീകര ദൃശ്യം.

ദൈവത്തിനെവിടെ സമയം! അല്ലെങ്കില്‍ ഇത്രയും പേര്‍ ഒരുമിച്ച് എന്ത് തെറ്റാണു ചെയ്തത്
ഈ വിധം ഒരു വിധി അവര്‍ക്കു നല്‍കാന്‍? ദൈവം തളര്‍ന്നു പോയതോ? ദൈവത്തിനു നാം വിചാരിക്കുന്നത്ര ശക്തി ഒന്നും ഇല്ലെന്നു തോന്നുന്നു.

മനുഷ്യന്‍ മണീക്കൂറുകളോളം കിണഞ്ഞ് പരിശ്രമിച്ച് ഓരോ ജീവനെയായി രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ദൈവം ചെയ്തത് നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാവരെയും ഒന്നായി മണ്ണീനടിയില്‍ ജീവനോടേ പുതയ്ക്കുകയായിരുന്നു.

ഇനി നമുക്ക് മനുഷ്യനെ പ്രാര്‍ത്ഥിക്കാം.

രക്ഷിക്കുന്നവരെ

ഇല്ലാതാക്കുന്നവരെയല്ല.

മണ്ണിനടിയില്‍ പാതിയുടല്‍ കോണ്‍ക്രീറ്റിനടിയിലായി പിടച്ച ജീവനുകള്‍; അടുത്ത് സ്വന്ത മക്കളും
അച്ഛനമ്മമാരും ഒക്കെ നിസ്സഹായരായി അതേപോലെ ജീവനുവേണ്ടി കേഴുന്ന ദൃ‌ശ്യം കണ്ട്
ഇഞ്ചിഞ്ചായി മരിച്ച ആ ആത്മാക്കളുടെ മുന്നില്‍ നമുക്കിനി എന്താണ് ദൈവത്തോട് ചോദിക്കാനുള്ളത്?
നമ്മുടെ ഓരോ ചെറിയ പ്രവര്‍ത്തികളിലും നിമിത്തങ്ങള്‍ ദര്‍ശിക്കാന്‍ ശ്രമിക്കാറുള്ള നമുക്കെങ്ങിനെയാ‍ണ് ഈ വലിയ ദൃ‌ശ്യം മറക്കാനാവുക? നാം മറന്നാലും ഉറ്റോരെ, കൈക്കുഞ്ഞുങ്ങളെ, ജീവനോടെ മണ്ണീനടിയില്‍ മരിക്കാന്‍ വിട്ട് രക്ഷപ്പെട്ടത് ശാപമായി കരയാന്‍പോലും മറന്ന് മരവിച്ചിരിക്കുന്ന മനുഷ്യര്‍ക്ക് ഇനി ദൈവത്തോട് എന്താണ് പ്രാര്‍ത്ഥിക്കാന്‍ പറ്റുക?

6 comments:

  1. എന്നിട്ടോ.. കയ്യും കാലും പോയി കഷ്ടിച്ചു ജീവന്‍ മാത്രം തിരിച്ചു കിട്ട്യവരും പറയും 'ദൈവം രക്ഷിച്ചൂ'ന്ന്‌.

    നല്ല ചിന്തകള്‍.

    ReplyDelete
  2. എങ്കിലും അറിയാതെ പ്രാര്‍ത്ഥിച്ചു പോകും, “ദൈവമേ... ഇങ്ങിനെ അങ്ങയെ കുറ്റപ്പെടുത്തിയതിന്
    മാപ്പ്... എല്ലാവരേയും രക്ഷിക്കേണമേ എന്നും,
    അതുപോലെ ഒരു ദുരന്തം ഇനിയും
    ഉണ്ടാ‍കല്ലേ” എന്നും.

    ReplyDelete
  3. ദൈവത്തിനും തന്റേതായ പരിമിതികളില്ലേ? ജനപ്പെരുപ്പം കുറയ്ക്കാനും, മറ്റു കൃമി കീടങ്ങള്‍ക്ക് ഭക്ഷണം ഉണ്ടാക്കാനും ചിലപ്പോള്‍ ദൈവത്തിനു ഇതല്ലാതെ മറ്റൊരു മാര്‍ഗം ഇല്ലായിരിക്കാം!! ഒരു പക്ഷേ...

    ReplyDelete
  4. ദൈവത്തെ ന്യായീകരിക്കാതെ നമുക്ക്‌ നിലനില്‍പ്പില്ലല്ലൊ. ദൈവത്തിനു തെറ്റുപറ്റിയതാവില്ല.
    ഇന്ന്‌ ശ്രീബുദ്ധന്റെ ഒരു ബുക്ക്‌ ഒരു ചൈനീസ്‌ കടയില്‍ കണ്ടു(‘om manipadme hum‘ എന്ന മന്ത്രത്തിനെ പറ്റിയായിരുന്നു ആ ബുക്ക്‌).പേജ്‌ മറിച്ചു നോക്കിയപ്പോള്‍ കണ്ടത്‌, 'ദൈവത്തെ പ്രാര്‍ത്ഥിക്കൂന്ന ഇടങ്ങളീല്‍ പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകില്ലെന്ന്‌! ദൈവം കൂടെയുണ്ട്‌ വഴികാട്ടാന്‍.

    ReplyDelete
  5. കമന്റുകള്‍ക്ക് നന്ദി!

    ReplyDelete