എന്റെ നാടെന്നെ കൈവിട്ട നൊമ്പരം
ഒട്ടുനാള്‍ സൂക്ഷിച്ചു വച്ചെന്റെ ഹൃത്തില്‍
മുറ്റത്തെച്ചെടികള്‍തന്‍ തേങ്ങലെന്‍ നെഞ്ചിലും
പട്ടുപോമോ ഞാന്‍ വെള്ളമൊഴിക്കാഞ്ഞാല്‍
എന്നെ ഞാനാക്കിയൊരാ സ്നേഹ ബന്ധങ്ങളും
എന്‍ മാതൃ നാടിന് വിശുദ്ധിയും ശാന്തിയും
ഒക്കെയുമൊളിപ്പിച്ചു വച്ചൊരാ സമൃദ്ധിയും
ഒക്കെയും നഷ്ടമായ് ഒന്നായൊരുദിനം
എന്നും തലചായ്ച്ചുറങ്ങാനാശിച്ചമണ്ണിനെ
തണലായ് കുളിരായി നിന്നൊരാ മരങ്ങളെ
എന്നും ബലമായി നില്ക്കുന്ന കുന്നിനെ
പച്ചവിരിച്ചു കിടന്ന വയലേലയെ
വൃഛിക കാറ്റിന്റെ നണുത്ത തലോടലും
ഓണത്തിന് മുഗ്ദ്ധ സൌന്ദര്യവും
ക്രിസ്തുമസ്സ് സ്റ്റാറിന്റെ വെളിച്ചവും
റംസാന് മാസത്തില്‍ കുട്ടുന്ന സൌഹൃദം
കൂകിവിളിക്കും കുയിലിന്റെ കൂകലും
പുലരിയായെന്നോതും കോഴിതന്‍ 'കൊക്കരക്കൊ'
മൈനകള്‍ മഞ്ഞക്കടക്കണ്ണാല്‍ കടാക്ഷവും
പുലരിതന്‍ നേര്‍ക്കു ‘കാ കാ’ യെന്നു വിളി
ച്ചാര്‍ത്തു പറക്കുന്ന കാകനും
അമ്പലത്തിന് മുഴങ്ങും ശംഖുവിളികളും
പള്ളിയിന്‍യില്‍നിന്നിടയ്ക്കിടെ ഉയരും വാങ്കു വിളികളും
ക്രൈസ്തവദേവാലയത്തിലെ മുഴങ്ങും മണിയൊച്ച
ദൈവവും മനുഷരും ഒന്നായി വാഴുമാ നാട്ടില്‍
ദൈവത്തിന് സ്വന്തനാടെന്നഭിമാന്‍പൂര്‍വ്വമോതും നാട്ടില്‍
എന്തൊക്കെ നഷ്ടമായെന്നെണ്ണിയാല്‍ തീരില്ല
എന്തൊക്കെ കാണാന്‍ കഴിയാതെപോയെന്നോ
എന്നിനി ക്കാണുവാനാവുമോ എന്നുമറിയില്ല
പൊട്ടിയ വേരുകള്‍ തന് നൊമ്പരത്തില്‍ നിന്നും
പുത്തന്‍ വേരുകള്‍ പൊട്ടിമുളച്ചിങ്ങുമെങ്കിലും
ഉള്ളില്‍ തിരിഞ്ഞാല്‍ കാണുവാനാകും, നടുക്കുന്ന
നഷ്ടത്താല്‍ നീറുന്ന ഹൃത്തിന്റെയടങ്ങാത്ത തേങ്ങല്‍
ഏതൊരു പ്രവാസി തന് ഉള്ളിലുമുണ്ടാകും
ത്രിശ്ശങ്കു സ്വര്‍ഗ്ഗത്തിലെന്നപോലൊരു ഹൃത്ത്
പാതിയിങ്ങും നേര് പാതിയങ്ങുമായ് പിടയ്ക്കും
ഗതികിട്ടാതെയലയുന്നൊരു പ്രാണന്
ഒടുവില്‍ വിടപറയാന്‍ പിടയും നിമിഷവും പ്രാണന്
ആത്മശാന്തിക്കായ് പിടയുമ്പോള്‍ പോലും
വരിഞ്ഞു മുറുക്കുമാ നൊമ്പരം
തന് പാതിയെ പിരിഞ്ഞൊരാ നൊമ്പരം
“പൊട്ടിയ വേരുകള്‍ തന് നൊമ്പരത്തില്‍ നിന്നും
ReplyDeleteപുത്തന്‍ വേരുകള്‍ പൊട്ടിമുളച്ചിങ്ങുമെങ്കിലും
ഉള്ളില്‍ തിരിഞ്ഞാല്‍ കാണുവാനാകും, നടുക്കുന്ന
നഷ്ടത്താല്‍ നീറുന്ന ഹൃത്തിന്റെയടങ്ങാത്ത തേങ്ങല്‍“
നല്ല വരികള്‍
കവിത ആസ്വദിച്ചതില്‍ വളരെ സന്തോഷം!
ReplyDelete