Tuesday, July 22, 2008

ആരാണു പെർഫെക്റ്റ്‌

എല്ലാവരുംപറയും ‘പെർഫെക്റ്റ്‌’ ആകാൻ നോക്കൂ, ‘പെർഫെക്റ്റ്‌’ ആകാൻ നോക്കൂ, എന്ന്.

നമ്മൾ മക്കളോട്‌ പറയും, 'അതു കണ്ടോ ആ കുട്ടി എത്ര ‘പെര്‍ഫക്റ്റ്‌’ ആയാണു പഠിക്കുന്നത്, നിനക്കും അതുപോലെ ചെയ്തുകൂടെ?',
അപ്പോള്‍ മകന്‍ പറയും, "അതെ അതെ, പക്ഷെ, അവന്‍‍ ഇച്ചിരി കഞ്ചാവടിക്കുമെന്നേ ഉള്ളു", എന്ന്.

ഭര്‍ത്താവും ചോദിക്കും, 'അവന്റെ ഭാര്യ എന്തു പെർഫെക്റ്റ്‌ ആയാണു വീട്ടുകാര്യങ്ങള്‍ ചെയ്യുന്നത്, അവളെപ്പോലെ നിനക്കും ആയാലെന്താ?'
ഉടനെ ഭാര്യയുടെ മറുപടി, ‘പക്ഷെ, അവള്‍ ഭര്‍ത്താവിനെ അനുസരിക്കില്ലല്ലോ’.

'എന്റെ അമ്മ എന്തു പെർഫെക്റ്റ്‌ ആയാണു കാര്യങ്ങൾ ചെയ്യുന്നത്‌ നിനക്കും അതുപോലെ ചെയ്തുകൂടെ?'
‘അമ്മയുടെ കാലം അന്തക്കാലം. ഇപ്പോള്‍ കാലം മാറിയില്ലെ?’ ഭാര്യ തിരിച്ച് ചോദിക്കും.

ഭാര്യ ചോദിക്കും, നിങ്ങള്‍ക്കെന്താ എന്റെ അച്ഛനെപ്പോലെ ‘പെർഫെക്റ്റ്‌’ ആയിക്കൂടെ?',
ഉടന്‍ ഭര്‍ത്താ‍വ് , ‘എന്നിട്ട് നിന്റെ അച്ഛനു രാ‍ഷ്ട്രപതീ പുരസ്ക്കാരമൊന്നും കിട്ടീലല്ലോ?’, ...
ഇങ്ങിനെ, എല്ലായിടത്തും ‘പെര്‍ഫക്ഷ’നെക്കുറിച്ച് തര്‍ക്കം തന്നെ.


പക്ഷെ ആരാണു ഈ ലോകത്തിൽ ‘പെർഫക്റ്റ്‌’ആയിട്ടുള്ളത്‌? അല്ലെങ്കിൽ എന്താണു ‘പെര്‍ഫക്റ്റ്‌’ എന്നതുകൊണ്ട്‌ നാം ഉദ്ദേശിക്കുന്നത്‌?

ഗുരുജി വിചാരിക്കുന്ന ‘പെർഫക്റ്റ്‌നസ്സ്’ ആവില്ല മറ്റൊരാളുടെ കണ്ണിൽ ‘പെർഫക്റ്റ്‌നസ്’. ജോര്‍ജ്ജ് ബുഷിന്റെ കണ്ണിലെ ‘പെർഫെക്റ്റ്‌’ ലോകം ആയിരുന്നില്ല്ല സദ്ദാമിന്റെ കണ്ണിലെ ‘പെർഫറ്റ്‌’ ലോകം. ഗാന്ധിജിയുടെ വിഭാവന ചെയ്ത ‘പെര്‍ഫക്റ്റ്’ രാജ്യമല്ല നെഹ്രു കണ്ട ‘പെർഫക്റ്റ്‌’ രാജ്യം .


വേഷവിധാനത്തിന്റെ കാര്യം ഉദാഹരണമായെടുക്കാം. മുസ്ലീം നാടുകളിൽ സ്ത്രീകൾ പർദ്ദ ധരിച്ചു നടക്കുന്നതാണു ‘പെർഫക്റ്റ്‌’ എങ്കിൽ, ഇംഗ്ലീഷ്‌ നാട്ടിൽ ഷോര്‍റ്റ്സും‌ ഉം ബനിയനും ഇട്ടുകൊണ്ടു നടക്കുന്നതിൽ ഒരു കുറച്ചിലും കാണുന്നില്ല. കേരളത്തിൽ ചിലയിടങ്ങളിൽ സാരിയാണു ‘പെർഫക്റ്റ്‌’ വേഷം. മറ്റിടങ്ങളിൽ ചുരീദാറിനു കുറവൊന്നുമില്ല. ഇനി ചിലയിടങ്ങളിൽ ജീൻസും ടോപ്‌ ഉം പോലും കുറച്ചിലല്ല. അപ്പോള്‍ ഏതാണ് ഇതില്‍ ‘പെര്‍ഫക്റ്റ്’ വേഷം?

ഗുരുജി കരുതും ലോകം നന്നാകാന്‍ ധ്യാനിച്ചുകൊണ്ടിരുന്നാല്‍ മതിയെന്ന്. രാഷ്ട്രീയക്കാര്‍‍ സമ്മതിക്കുമോ? എന്തൊക്കെ പടപൊരുതല്‍ കഴിഞ്ഞാ‍ലാണ് ലോകം ഒന്നു നന്നാക്കി എടുക്കാന്‍ പറ്റുക എന്നവര്‍ക്കല്ലേ അറിയൂ. ഓരോരുത്തരുടേയും വീഷണത്തിലെ ‘പെർഫക്ഷനു’ വേണ്ടി ഓരൊരുത്തരും പരിശ്രമിക്കുന്നു.

ലോകം മുഴുവൻ അനുസരിക്കുന്ന ഒരു ‘പെർഫെക്‌റ്റ്നസ്’ ഉണ്ടോ? എങ്കിൽ അതാണു ‘പെർഫെക്റ്റ്‌’. ഒരാൾ വിദ്യാഭ്യാസപരമായി ‘പെർഫെക്റ്റ്‌’ എങ്കിൽ മറ്റൊരാള്‍ മറ്റുചില മേഘലകളില്‍ ‘പെര്‍ഫക്ട്’ ... എന്തിനു നമ്മുടെ മതാചാര്യന്മാർ പോലും വെവ്വേറെ ‘പെർഫെക്ഷ’നല്ലേ അരുളിചെയ്തിരിക്കുന്നത്‌. ഇതെല്ലാം കൂടി അനുസരിക്കാമെന്നു വച്ചാൽ ജീവിക്കാനേ പറ്റില്ല.

അതുകൊണ്ട്‌ നമുക്ക്‌ ഇങ്ങിനെ ചുരുക്കാം... ‘പെര്‍ഫക്റ്റ്‌നസ്’ എന്നൊന്നില്ല. മറ്റുള്ളവർക്ക്‌ ദ്രോഹം ചെയ്യാതെ, നമുക്ക്‌ ഉതകുന്ന സത്കർമ്മങ്ങൾ ചെയ്ത്‌, നമുക്കും ഒപ്പം നമ്മെ ചുറ്റുന്ന സമൂഹത്തിനും ശരിയെന്നു തോന്നുന്ന ശരികൾ മാത്രം ചെയ്ത്‌ ജീവിക്കാം.

2 comments: