Monday, July 21, 2008

സ്വാര്‍ത്ഥത

നാം നമ്മളെ മാത്രമേ സ്നേഹിക്കുന്നുള്ളു എന്നത് മറ്റൊരു സത്യം. ഒരാള്‍ നമ്മെപ്പോലെ ഇരിക്കുന്നു എന്നുകാണുമ്പോള്‍ ഒരിഷ്ടം. അല്ലെങ്കില്‍ നമ്മുടെ സ്വഭാവം പോലെ അയാളുടെ സ്വഭാവവും ആണെങ്കില്‍ ഒരിഷ്ടം. മറ്റൊരാള്‍ അതിലും കൂടുതല്‍ നമ്മുടെ സ്വഭാവവുമായി സാമ്യമുണ്ടെങ്കില്‍ അവരോട് കൂടുതല്‍ ഇഷ്ടം. നമ്മുടെ അച്ഛന്റെയോ അമ്മയുടേയോ സ്വഭാവമുണ്ടെങ്കില്‍ ഒരിഷ്ടം. നമുക്ക് ജനിച്ചതു കൊണ്ട് സ്വന്തം കുഞ്ഞിനോട് അളവില്‍ കവിഞ്ഞ ഇഷ്ടം. നമ്മെ ഇഷ്ടപ്പെന്നടുതുകൊണ്ട് നമ്മുടെ ഇണയോടിഷ്ടം. നാം ആരാകണമെന്നാഗ്രഹിച്ചുവോ, അതുപോലെ കഴിവുകളുള്ള ഒരാളെ കാണുമ്പോള്‍ ഇഷ്ടം. നമ്മുടെ നിലനില്‍പ്പിനെ/വളര്‍ച്ചയെ സഹായിക്കുന്നവരോടിഷ്ടം. നമ്മെ പുകഴ്ത്തുന്നവരോടിഷ്ടം, നമ്മെ ഇഷ്ടപ്പെടുന്നവരോടൊരിഷ്ടം. ചുരുക്കത്തില്‍, നാം നമ്മെ മാത്രമെ സ്നേഹിക്കുന്നുള്ളു എന്നത് സത്യം.

2 comments:

  1. വളരെ നന്നായിരിക്കുന്നു...

    ഇത്രയും ലളിതമായി ഇത്രയും ഗഹനമായ ഒരു ചിന്തയെ അവതരിപ്പിച്ചിരിക്കുന്നത് ശരിക്കും ശ്ലാഖനീയം തന്നെ...

    ReplyDelete
  2. എന്റെ പോസ്റ്റ് വായിക്കാന്‍ ആര്‍ക്കും സമയമില്ലല്ലൊ ദൈവമേ എന്നു കരുതി സങ്കടപ്പെട്ട് ഇരിക്കയായിരുന്നു.

    വായിക്കാന്‍ സമയം കണ്ടെത്തിയതിനും അഭിപ്രായം
    എഴുതിയതിനും നന്ദി.

    ReplyDelete