രാത്രിതന്‍ യാമങ്ങളൊന്നില്‍
നിദ്രയെ വേര്‍ പെട്ടു
ഞാനുണര്‍ന്നു നോക്കുമ്പോള്‍-
അറിയില്ലെനിക്കെന്നാത്മാവു മേവുന്ന--
തേതൊരു ദിക്കിലാണെന്ന്
നിറമുള്ള മണമുള്ള ഭൂവിലാണോ;
നിറയെ മുഖങ്ങളുള്ള ഭൂവിലാണോ;
പിരിഞ്ഞു കഴിഞ്ഞോ;
പിരിയേണ്ടതിനിയോ;
ഒന്നുമെനിക്കു മനസ്സിലായില്ല
പതിയെപ്പതിയെ ഞാന്‍ നിദ്രയെ വേര്‍പെട്ടു
നിജത്തിലേക്കെത്തി നില്‍ക്കുമ്പോള്‍
അറിയുന്നു ഞാനേറെ വേദനയോടെ,
വിടപറഞ്ഞൊരുനാള്‍ കഴിയുന്നു!
ഇനിയുള്ളൊരു വര്‍ഷം താണ്ടേണം ഞാനെന്‍,
ആത്മാവു മേവുന്ന;
സ്നേഹം നിറഞ്ഞൊരാ
നാടുകാണാന്‍
മലയാള മാതൃ
മണ്ണുകാണാന്‍.
No comments:
Post a Comment