Thursday, July 3, 2008

മാതൃഭാഷ മറന്നാൽ…

ഭാഷയെന്തിന്‌? ആശയവിനിമയം നട ത്താൻ; എന്നതു തർക്കമില്ലാത്ത കാര്യം. മനുഷ്യനു മാത്രം സാധ്യമായ ഒന്ന്‌. മനു ഷ്യരെ മറ്റു ജീവികളിൽനിന്നും ഉയർത്താ നായി ദൈവത്തിന്റെ വരദാനം.

നൂറ്റാണ്ടുകൾ കൊണ്ട്‌ ഓരോ നാട്ടി ലും ഓരോ ഭാഷകൾ ഉരുത്തിരിഞ്ഞുണ്ടായി. തമിഴിൽ നിന്നും കോംഗ്കിണിയിൽ നിന്നും സംസ്കൃതത്തിൽ നിന്നുമൊക്കെ കടമെടു ത്തിട്ടായാൽക്കൂടി, മലയാള നാട്ടിൽ മലയാളം ഉണ്ടായി. അങ്ങിനെ ഒടുവിൽ നമുക്കായി ഒരു ഭാഷ സായത്തമായി. അതിൽ നമുക്ക്‌ അഭിമാനം കൊള്ളാം.

പക്ഷെ, ഇക്കാലത്ത്‌ മാതൃഭാഷ മാത്രം അറിഞ്ഞിരുന്നാൽ മതിയോ? ആേ‍•ാ‍ ളവൽക്കരണം ധ്രുത•തിയിലായിരിക്കുന്ന ഈ കാലഘട്ടത്തിൽ ഒരു രാജ്യത്തിലെ ഭാഷമാത്രം അറിഞ്ഞിരുന്നാൽ മതിയാവില്ല തന്നെ. അതിനു ലോകമെങ്ങും അം•ീ‍കരി ക്കുന്ന ഒരു ഭാഷയുടെ അറിവ്‌ സായത്തമാ ക്കിയാലേ നിവൃത്തിയുള്ളു. അതേതു ഭാക്ഷ! അതെ, 'ഇം•്ല‍ീഷ്‌' തന്നെ.

'ഇം•്ല‍ീഷ്‌'്‌ എന്നു കേൾക്കുമ്പോൾ പലരും മുഖം ചുളിക്കും. ചിലർ അഭിമാന വിജൃംഭിതരാകും, ചോര തിളയ്ക്കും. പിന്നെ ചിലർക്ക്‌ (വേണ്ടത്ര രീതിയിൽ അത്‌ കൈകാര്യം ചെയ്യാനുള്ള അപ്ര്യാപ്തത ഒരു കുറച്ചിലായി കരുതുന്നവർക്ക്‌ ) ദുഃഖമാണ്‌ . പക്ഷെ ഇതൊന്നുമല്ലാതെ ‘ലോകജനത യുടെ നിലനിൽപിനാവശ്യമായ ഒരു ഭാഷ’ എന്നങ്ങു കരുതി സമ്മതിച്ചാൽ തീർന്നല്ലൊ പ്രശ്നം.

പക്ഷെ, മലയാളികളായ നമുക്കുള്ള തുപോലെ ഒരു ഇം•്ല‍ീഷ്‌ സ്നേഹം ഇരു ഇം•്ല‍ീഷുകാരനു പോലും ഇല്ല എന്നതാണു സത്യം. (അതെങ്ങിനെ! അവരുടെ നാട്ടിൽ കൊച്ചു കുട്ടികളും യാചകരും പോലും അക്ഷരത്തെറ്റോ, ്ര‍•ാ‍മർ മിസ്റ്റേക്കോ, ഇല്ലാ തെ, നല്ല ഉച്ചാരണശുദ്ധിയോടെ കൈകാര്യം ചെയ്യുന്ന ഭാക്ഷ, അവർക്ക്‌ ഒരു സാധാരണ ഭാക്ഷ മാത്രം. 'മുറ്റത്തെ മുല്ലയ്ക്കു മണമില'്ല‍ എന്നു പറയുംപോലെ...അല്ലെ?) ഇം•്ല‍ീഷ്‌ കാർ പണ്ട്‌ നാട്ടു നാട്ടുരാജ്യങ്ങൾക്ക്‌ സ്വാത ന്ത്ര്യം നൽകിയപ്പോൾ ബുദ്ധിപൂർവ്വം ലോക ത്തെ തന്നെ വെല്ലാൻ വിതയ്ച്ച ഒരു വിത്ത്‌ (ഇം•്ല‍ീഷിനെ ഇന്റർനാഷണൽ ലാേ‍•്വ‍ജ്‌ ആക്കിയത്‌). അതിന്ന്‌, മുളയിട്ട്‌, തളിരിട്ട്‌ പൂവിട്ട്‌ പരിമളം വീശുന്നു. അതിൽ മതിമയ ങ്ങി അവർ ആഹ്ലാദിക്കുമ്പോൾ, ആ പൂവി ന്റെ സൗരഭ്യത്താൽ ആകൃഷ്ടരായി നമ്മു ടെ മലയാളി മക്കൾ കണ്ണുമടച്ച്‌ ചെന്നണയു ന്നു. സ്വന്തം ഭാഷയും സംസ്ക്കാരവും, എന്തിനു, അച്ഛനമ്മമാരെയും ഒക്കെ ത്വജിച്ച്‌, ആ ഇം•്ല‍ീഷിന്റെ മാസ്മരികത യിൽ അടിയാനായോടുന്നു. ഇനി ആർക്കും ഈ പ്രവണതയെ ചെറുത്തു നിൽക്കാനാ വില്ല. അനുസരിക്കുകയേ നിർവ്വാഹമുള്ളു. കാരണം എതിർക്കാനാവാത്ത വിധം ദൂരത്തി ൽ ചെന്നെത്തിയിരിക്കുന്നു ഈ പായ്ച്ചിൽ.

അന്യനാട്ടിൽ ഉപജീവനമാർഗ്ഗം കണ്ടെത്തിയവർക്കറിയാം അവരുടെ ഇം•്ല‍ീഷ്‌ പരിജ്ഞാനം അവർക്ക്‌ എത്രത്തോളം പ്രയോജനമാണ്‌ എന്നത്‌. (ഇവിടെ കോൺ വെന്റ്‌ എഡുകേഷനും മറ്റും വലിയ പ്രയോ ജനം തന്നെ) പക്ഷെ, ഇം•്ല‍ീഷ്ഭാക്ഷ തെറ്റു കൂടാതെ കൈകാര്യം ചെയ്‌തെന്നുവച്ച്‌ മറ്റു ള്ളവരെക്കാൾ ഉന്നതർ എന്നിതിനർത്ഥമില്ല.

ഒന്നോർക്കുക ഭാഷകൊണ്ടുള്ള പരി മിതി അറിവിനുള്ള പരിമിതിക്ക്‌ മുൻപിൽ എന്ത്രയോ ചെറുതാണ്‌. അല്ലെങ്കിൽ ശ്രീനാരായണ•ു‍രുവിനും അമൃതാനന്ദമയീ ദേവിക്കും ശ്രീസത്യസായിബാബക്കുമൊക്കെ സ്വന്തഭാഷയിൽ ലോകമെമ്പാടുമുള്ളവരുടെ കണ്ണീരൊപ്പാനും, സാന്ത്വനമേകാനും ബഹു മാന്യരാകാനും പറ്റുമായിരുന്നോ? അവർ ഭാഷകൊണ്ടും, എന്തിനു വിദ്യാഭ്യാസം കൊണ്ടുപോലും ഉയരാവുന്നതിലും അധികം മുൻ നിരയിൽ നിൽക്കുന്നു. അറിവിന്റെ കാര്യത്തിലായാലും സമ്പത്തിന്റെ കാര്യത്തി ലായാലും മനുഷ്യസ്നേഹത്തിന്റെ കാര്യ ത്തിലായാലും സമാധാനത്തിന്റെ കാര്യത്തി ലായാലും, മറ്റേതൊരു നല്ല കാര്യങ്ങൾ ക്കായാലും, അവർ കൈവരിച്ച നേട്ടങ്ങൾ മറ്റുള്ളവർക്ക്‌ അപ്രാപ്യം. സ്വന്തനാട്ടിൽ അല്ലെങ്കിൽ സ്വന്ത ഭാഷാക്കാർ മാത്രമുള്ളിടത്ത്‌ മാതൃഭാഷ സംസാരിക്കുന്നതു ഉചിതമെന്നു കരുതുന്നത്‌ ഒരാളുടെ ‘വിശാലമനസ്കത’/ ‘മഹത്വം’ എങ്കിൽ, അന്യനാട്ടിൽ ചേക്കേറിയിട്ട്‌ സ്വന്ത ഭാഷയേ സംസാരിക്കൂ അല്ലെങ്കിൽ സംസാരി ക്കാവൂ എന്നു വാശിപിടിക്കുന്നത്‌ സങ്കു ചിതത്വവും. (അന്തർമുഖർക്കും, സ്വപ്ന ജീവികൾക്കും ഒക്കെ ഭാഷ വലിയ പ്രശ്ന മില്ല.. കാരണം സ്വപ്നം കാണാനും, പ്രകൃതി സൗന്ദര്യം ദർശിക്കാനും, അന്യന്റെ ദുഃഖം/നിസ്സഹായത കാണാനുമൊന്നും ഒരു പ്രത്യേക ഭാഷയുടെ ആവശ്യമില്ലെന്നു കരുതുന്നു). പക്ഷെ, നാലുക്കൊപ്പം ജീവിക്ക ണം, വളരണം വലുതാകണം എന്നൊക്കെയു ള്ള സ്വപ്നങ്ങളുള്ളവർക്ക്‌ ആ നിഷ്കർഷ മനോഭാവം ദോഷം ചെയ്യും.

പക്ഷെ, ഇം•്ല‍ീഷിനു ഇന്നു നാം കൊടുക്കുന്ന •്ല‍ാമർ അൽപം കൂടിപ്പോകു ന്നില്ലേ എന്നൊരു സംശയം. ഒരു അന്യ രാജ്യക്കാരന്റെ ഭാഷയെ ഇത്രത്തോളം പ്രോത്സാഹിപ്പിക്കുമ്പോൾ സ്വന്തം ഭാഷയെ അപമാനിക്കും വിധം പെരുമാറുന്നത്‌ ശരിയാ ണോ? ഇന്നത്തെ തലമുറ “എനിക്ക്‌ മലയാളം നന്നായറിയില്ല” എന്നു പറയു ന്നത്‌ എന്തോ വലിയ ഒരു ബഹുമതി യായിട്ടാണ്‌ കാണുന്നത്‌. ഒരു ഡോക്ട്ടറേ റ്റോ, ഐ. എ. എസ്സോ ഒക്കെ കിട്ടുന്ന തിനെക്കാളൊക്കെ വലിയ ബഹുമതി. ഈ സ്ഥിതി മാറി, ‘തനിക്ക്‌ തന്റെ മാതൃഭാഷ നാന്നായറിയില്ല്ല’ എന്നത്‌ ഒരു മലയാളി (മലയാളി മാത്രമല്ല, അന്യം നിന്നുകൊണ്ടിരി ക്കുന്ന ഏതു ഭാഷക്കാരനായാലും) ഒരു കുറച്ചിലായി എന്നു കരുതി തുടങ്ങുന്നോ, അന്നു മാത്രമേ മാതൃഭാഷയ്ക്ക്‌ ഒരു പുനരുദ്ധാരണം ഉണ്ടാകാനിടയുള്ളു.

എന്തിനും മിടുക്കർ ‘ഈ’ നാട്ടുകാർ. അവർ ഇം•്ല‍ീഷിനെ സ്വന്ത ഇഷ്ടപ്രകാരം വളച്ചൊടിച്ച്‌, അവർക്ക്‌ ചേർന്ന വിധത്തിൽ പുതിയ ഒരു ഭാഷ തന്നെ ഉണ്ടാക്കിയ മട്ടാണ്‌. തെറ്റോടെയായാലും ശരിയോടെ യായാലും ഇം•്ല‍ീഷു സംസാരത്തിനല്ല പ്രാധാന്യം; അതുകൊണ്ടു സാധ്യമാകുന്ന ആശയവിനിമയത്തിനാണു പ്രാധാന്യം. അതുകൊണ്ട്‌ അവരുടെ ഇടയിൽ ഇം•്ല‍ീഷ്‌ സംസാരിക്കാൻ ഒരു ഭയവും വേണ്ട. സംസാരിക്കാൻ ഭയം വേണ്ടത്‌ മലയാളികളു ടെ ഇടയിലാണ്‌. പണ്ടേ ഇം•്ല‍ീഷ്‌ മേൽ ക്കോയ്മ അം•ീ‍കരിച്ചു ശീലിച്ചുപോയ മലയാളികളുടെ മുന്നിൽ.

ഒരേഷ്യാക്കാരനു ഈയ്യിടെ ഒരമളിപറ്റി. പേപ്പറിൽ വായിച്ചതാണ്‌, ഒരാൾ (വലിയ പഠിപ്പുള്ള ഒരാൾ) വിദേശത്തു, സാക്ഷാൽ ഇം•്ല‍ീഷുരാജ്യത്ത്‌ പോയി. അവി ടെ ഒരു പാർട്ടിയിലോ സന്ധിസംഭാഷണ ത്തിലോ ഒക്കെ പങ്കെടുത്ത്‌, നല്ല ഇം•്ല‍ീഷിൽ ആശയവിനിമയം പൊടിപൊടിച്ച്‌ കഴിഞ്ഞ്‌ പൂർണ്ണ സംതൃപ്തിയോടെ നിൽക്കുമ്പോൾ, ഒരും•്ല‍ീഷുകാരി അടുത്തെത്തി, ‘നിങ്ങൾ ഏതു രാജ്യക്കാരനാണു,' എന്നു ചോദിച്ചു,
“ഞാൻ - രാജ്യക്കാരൻ”. അയാൾ മറുപടി നൽകി
“ഓ! എന്നിട്ടും നിങ്ങൾ എന്തു നന്നായി ‘ഞങ്ങളുടെ ഭാഷ’ സംസാരി ക്കുന്നു”.
ഏഷ്യാക്കാരന്റെ മുഖം കടലാസു പോലെ വിളറി. ഞാൻ ജനിച്ചപ്പോൾ മുതൽ സംസാരിക്കുന്ന ഭാഷ, ഞാൻ ചിന്തിക്കുന്ന ഭാഷ, ഞാൻ എഴുതുന്ന ഭാഷ, ഞാൻ പാടുന്ന ഭാഷ.. അത്‌ നിങ്ങളുടെയോ? അപ്പോൾ ഇം•്ല‍ീഷുകാരി വീണ്ടും, “നിങ്ങളുടെ മാതൃ ഭാഷ ഏതാണു?”
സ്വന്തം മാതാവിനെപ്പോലും മാതൃ ഭാഷയിൽ വിളിച്ചിട്ടില്ലാത്ത ഏഷ്യാക്കാരൻ വീണ്ടും വിളറി, ഒരൽപ്പം അപകർഷതയോടെ (എങ്കിലും ഒട്ടൊരഭിമാനമൊക്കെ മുഖത്തു വരുത്തി) സ്വന്തം മാതൃഭാഷ ഏതെന്നു പറഞ്ഞു.

തിരിച്ച്‌ സ്വന്തം നാട്ടിലെത്തിയപ്പോൾ, അയാൾക്ക്‌ മാതൃഭാഷയോട്‌ വല്ലാത്തൊരു പ്രേമം. അറിയാതെ മാതൃഭാഷ സംസാരി ക്കുന്നവരെ കാണുമ്പോൾ ഒരു വിനയം (യഥാർത്ഥവിനയം) അങ്കുരിക്കാനും തുടങ്ങി. ഇപ്പോൾ അയാൾ മലയാളം പഠിക്കുന്നു, മക്കളെ പഠിപ്പിക്കുന്നു, ആകെ ബഹളം തന്നെ.

ഇതാണ്‌ ഇം•്ല‍ീഷിന്റെ മാസ്മരികത കണ്ട്‌ മയങ്ങി സ്വന്തം അടിത്തറ മറക്കുന്ന മലയാളിക്കും സംഭവിക്കാൻ പോകുന്നത്‌. ഒരു തിരിച്ചു വരവ്‌. (അല്ലെങ്കിൽ ‘തിരിച്ചു പോക്ക്‌’- അതെപറ്റി ഒടുവിൽ പറയാം)

ഇത്രയും എഴുതിയത്‌ ഇം•്ല‍ീഷ്‌ ഭാഷയെ തള്ളിപ്പറയാനോ പുകഴ്ത്താനോ അല്ല. വേദനാജനകമെങ്കിലും ഇന്ന്‌ തുടർന്നു വരുന്ന പ്രവണതയെ അം•ീ‍കരിക്കാതെ നിവൃത്തിയില്ല എന്നു പറയാനാണ്‌.

ഇന്ന്‌ അന്യം നിന്നുകൊണ്ടിരിക്കുന്ന മാതൃഭാഷയെ രക്ഷിക്കാൻ അഭ്യസ്ഥ വിദ്യരായ(ഇം•്ല‍ീഷ്‌ എഡ്യൂക്കേറ്റഡ്‌ ആയിട്ടു ള്ളവർ) മുന്നോട്ട്‌ വന്നെങ്കിലേ കാര്യമുള്ളൂ. (സ്വർണ്ണം ഇടാൻ കഴിവുള്ളവർ അതു വേണ്ടെന്നു വയ്ക്കുന്നപോലെ.) കാര ണം ഇം•്ല‍ീഷ്‌ നന്നായറിയാത്തവർ ‘ഞാൻ മലയാളമേ സംസാരിക്കൂ’ എന്നു പറഞ്ഞതു കൊണ്ട്‌ കാര്യമില്ല. അയാൾ പരിഹാസ്യ നാവും എന്നത്‌ നിസ്സംശയം പറയാം. കാരണം, അതു ഉൾക്കൊള്ളാനുള്ള വിശാല മനസ്കത ഇം•്ല‍ീഷ്‌ തിമിരം ബാധിച്ചു നടക്കുന്ന മലയാളികൾക്കില്ല എന്നതു കൊണ്ടു തന്നെ. അതുകൊണ്ട്‌ നാലാളുടെ മുന്നിൽ ചങ്കുവിരിച്ചു നിന്ന്‌ മലയാളികൾ കൂടുന്നിടത്ത്‌ മാത്രമെങ്കിലും മലയാളത്തെ മാനിക്കാൻ തുടങ്ങുക.(നമ്മുടെ ഇന്റർനെറ്റ്‌ മലയാളികൾ ചെയ്യുന്നതുപോലെ) ഇം•്ല‍ീഷു കാരന്റെ ഭാഷയെ ഉയർത്തിപ്പിടിക്കുന്നതി നോടൊപ്പം നമ്മുടെ മാതാവിന്റെ ഭാഷ യ്ക്കും ഒരൽപ്പം വില/മര്യാദ കൊടുത്തു നോക്കാം. അങ്ങിനെ അന്യം നിന്നുകൊണ്ടി രിക്കുന്ന നമ്മുടെ മലയാളത്തെ കുറച്ചു കാലത്തേയ്ക്കുകൂടിയെങ്കിലും പിടിച്ചു നിർത്താൻ ശ്രമിക്കാം.

അതുകൊണ്ട്‌ ഒന്നുകിൽ നമുക്ക്‌ മലയാളികളുടെ/മലയാളഭാഷയുടെ തിരിച്ചു വരവിനായി കാത്തിരിക്കാം അല്ലെങ്കിൽ, നമുക്ക്‌ പതിയെ ആദിയിലേയ്ക്കു തന്നെ തിരിച്ചുപോകാം. ഭാഷകളൊക്കെ ഉണ്ടായി, മരിച്ച്‌ ഒടുവിൽ ഒരു ഭാഷ (ഇം•്ല‍ീഷായിരി ക്കാം) മാത്രമായി, ആ ഇം•്ല‍ീഷും പലതായി പിളർന്ന,്‌ ആർക്കും തമ്മിൽ ഒരുമിപ്പില്ലാതെ, ബ്രിട്ടീഷ്‌-ഇം•്ല‍ീഷ്‌, അമേരിക്കൻ-ഇം•്ല‍ീഷ്‌ ആസ്ട്രേലിയൻ-ഇം•്ല‍ീഷ്‌, ന്യൂസിലാൻഡ്‌ ഇം•്ല‍ീഷ്‌, ആഫ്രിക്കൻ-ഇം•്ല‍ീഷ്‌, ചൈനീസ്‌ ഇം•്ല‍ീഷ്‌, ഇന്ത്യൻ-ഇം•്ല‍ീഷ്‌ എന്നിങ്ങനെ, ഒടുവിൽ ഏതിം•്ല‍ീഷാണ്‌ ശരിക്കുമുള്ള ഇം•്ല‍ീഷെന്നറിയാതെ, ഭാക്ഷ ഒന്നോടെ നശിക്കും... ഒടുവിൽ ഒന്നുമില്ലാതായി, തുട ങ്ങിയിടത്തുതന്നെ തിരിച്ചെത്താം.

ഇം•്ല‍ീഷ്‌ ഭാഷയുടെ തുരന്നു കയറ്റ ത്തോടെ(പണ്ട്‌ ഇം•്ല‍ീഷുകാർ കൊളോണി യലിസം നിർബന്ധപൂർവ്വം അടിച്ചേൽപ്പിച്ച താണെങ്കിൽ, ഇന്നത്തെ അടിമത്വം ഓരോ രാജ്യത്തിലേയും ഇം•്ല‍ീഷ്‌ ജ്ഞാനികളാൽ സ്വയം വരിക്കപ്പെടുകയാണ്‌) ‘ഇയ്യാംപാറ്റകൾ തീയോടടുക്കും പോലെ’ അതിൽപ്പെട്ട്‌ ഇല്ലാതാകുന്നത്‌ ഓരോ രാജ്യത്തെയും പൂർവ്വ സംസ്ക്കാരങ്ങളാണ്‌. പൈതൃകമെന്ന്‌ കരുതി നാം കാത്തുസൂക്ഷിക്കുന്ന വിശിഷ്ട മായതൊക്കെ ഉണ്ടായതുപോലെ മടക്ക യാത്ര ആരംഭിച്ചു കൊണ്ടിരിക്കുന്നു…

അന്ന്‌ ലോകം മുഴുവനും ഇം•്ല‍ീഷ്‌ ഭാക്ഷയിൽ ആശയവിനിമയം നടത്തുമ്പോൾ നഷ്ടമാകുന്നത്‌ ഓരോ രാജ്യത്തും ഉള്ള പല ആചാരങ്ങളും സംസ്കാരങ്ങളും ആയി രിക്കും. ഒടുവിൽ ഇം•്ല‍ീഷുകാരന്റെ ലോക ത്ത്‌ നാമൊന്നും ഒന്നുമില്ലാതായിത്തീരുന്നു. പിന്നീട്‌ മാനസാന്തരം വരുന്ന യോ•ി‍കളും മഹാന്മാരും •വേഷകരുമൊക്കെ ചേർന്ന്‌ തപസ്സുചെയ്‌ത്‌, പുതിയ രൂപത്തിൽ വീണ്ടും മതൃഭാഷകളെ പുറത്തുകൊണ്ടു വരട്ടെ. അങ്ങിനെ പുനരാവിഷ്ക്കരിക്കപ്പെടുന്ന ഭാഷകൾ പുനർജന്മം കൈവരിച്ച്‌ വീണ്ടും മറഞ്ഞുപോയ സംസ്കാരതെ പുനർജീവിപ്പി ക്കട്ടെ. അതുവരെ കാത്തിരിക്കാൻ നമ്മാളാ രും ഉണ്ടാകില്ല എങ്കിലും, ആശിക്കാം... പ്രാർത്ഥിക്കാം...

[ഈ വർഷം മാതൃഭാഷാവർഷമെന്ന്‌ എവിടെയോ വായിച്ചു. ഈ ലേഖനം മാതൃ ഭാഷയ്ക്കും, മാതൃഭാഷയെ സ്നേഹിക്കുന്ന വർക്കും, മാതൃഭാഷയുടെ നിലനിൽപ്പിനായി ഒരു ചെറുവിരലെങ്കിലും അനക്കാൻ തോന്നു ന്ന എല്ലാവർക്കുമായി സമർപ്പിക്കുന്നു.]

2 comments:

  1. സമയോചിതമായ ഒരോര്‍മ്മപ്പെടുത്തല്‍ ..നന്നായിട്ടുണ്ട് :-)

    ReplyDelete