ദൈവത്തെ കണ്ടറിഞ്ഞ മഹത്തുക്കളെയാണ് നമ്മള്‍ ഇന്ന് ദൈവമായി ആരാധിക്കുന്നത് ദൈവത്തെ നമുക്ക് നേരില്‍ കാണണമെങ്കില്‍ നമ്മള് സ്വയം യത്നിക്കണം. ആദ്യം ഗുരുവിലൂടെ, പിന്നെ ദൈവ ദൂതന്‍മാരിലൂടെ, ദൈവമായി നാം ആരാധിക്കുന്ന പ്രതിരൂപങ്ങളിലൂടെ. എന്നാല്‍ സാക്ഷാല്‍ ദൈവത്തെ ആര്‍ക്കും നിര്‍വ്വചിക്കാനായിട്ടില്ല. മനുഷ്യന്റെ നിര്‍വ്വചനങ്ങള്‍ക്കുമപ്പുറം നില്‍ക്കുന്നു ദൈവം എന്നതാണു സത്യം. നമുക്ക് ദൈവത്തെ അന്വേക്ഷിക്കാം, അന്വേക്ഷിക്കാതിരിക്കാം. രണ്ടും നമ്മുടെ ഇഷ്ടം. എന്നാല്‍ നമുക്ക് ദൈവത്തെ എതിര്‍ക്കാനാവില്ല. ദൈവം തന്ന ഭൂമിയില്‍, ദൈവം തന്ന ജീവന്‍കൊണ്ട്, ശരീരം കൊണ്ട് നമുക്ക് എങ്ങിനെ ദൈവത്തെ എതിര്‍ക്കാനാവും? നമുക്ക് ദൈവത്തെ സ്നേഹിക്കാം, സ്മരിക്കാം, പൂജിക്കാം. അദ്ദേഹത്തെ ആശ്രയിക്കുമ്പോള്‍ അദ്ദേഹം നമുക്ക് സമാധാനം നല്‍കുന്നു, സന്തോഷം നല്‍കുന്നു, എന്നത് മറന്നുകൂടാ. ദൈവത്തെ മറക്കുക എന്നാല്‍ നാം നമ്മെ തന്നെ മറന്ന് പ്രവര്‍ത്തിക്കുക എന്നര്‍ത്ഥം.
No comments:
Post a Comment