ഓര്‍മ്മയില്‍ മാത്രം ജീവിക്കുന്നവര്
എന്റെ കൂട്ടുകാര്‍
ഒരുമിച്ചോടിക്കളിച്ചു വളര്‍ന്നവര്‍
ഒരുമിച്ചുണ്ടുമദിച്ചു വളര്‍ന്നവര്‍
ഒരുമിച്ചുറങ്ങി ഉണര്‍ന്നവര്‍ഒ
രുമിച്ചാടി ത്തിമിര്‍ത്തവര്‍
ഒരുമിച്ചു നടന്നു തളര്‍ന്നു വലഞ്ഞവര്‍
ഒരുമിച്ചൊരരയാലിന്‍ ചുവട്ടിന്‍ തണലിലിരുന്നവര്‍
ഒരുമിച്ചേറെ സ്വപ്നങ്ങള്‍ കണ്ടോര്‍
ഇന്നവര്‍ വെറുമപരിചിതര്‍ മാത്രം
താവളം മാറിപ്പിരിഞ്ഞുപോയോര്‍
സ്ഥാനമാനങ്ങള്‍ സൃഷ്ടിച്ച വിടവുകള്‍
ഭാര്യായായ്, അച്ഛനായ്, അമ്മയായ്,
വേഷങ്ങളേറെയായ്
നേരില്‍ കാണാതെ കരഞ്ഞ പകലുകള്‍
വര്‍ഷങ്ങള്‍ സൃഷ്ടിച്ച വിടവുകള്‍
അന്ന്യരായിന്നു നാമന്യോന്യം എങ്കിലും
ഓര്‍മ്മയിലിന്നുമവരെന്‍ കളിത്തോഴര്‍ തന്നെ
ഇന്നൊരുപക്ഷെ വഴിവക്കില്‍
ഏറെയായ് വിടവുകളിന്നിടയില്‍നാം കണ്ടുമുട്ടീടുകില്‍
അപരിചിതരെപ്പോല്‍ നടന്നു നീങ്ങും
വര്‍ഷങ്ങള്‍ സൃഷ്ടിച്ച വിടവില്‍
നമ്മുടെശരീരവും കൂടി നമുക്കന്യമാകിലും
എങ്കിലും ഓര്‍മ്മയിലിന്നും
എന്റെ മനസ്സില്‍നീയുണ്ട്
നിന്റെ മനസ്സില്‍ ഞാനും.
ഓര്‍മ്മയില്‍ മാത്രം ജീവിക്കുന്ന
എന്റെ കൂട്ടുകാര്‍
No comments:
Post a Comment