Saturday, March 3, 2007

കേരളം


എന്റെ നാടിനെക്കുറിച്ച്‌ എന്തു പറയാന്‍? മനോഹരമായ ഒരു കൊച്ചു നാട്‌. ആദി ശങ്കരനും, ശ്രീനാരായണഗുരുവും അമൃതാനന്ദമയീദേവിയും അവതരിച്ച നാട്‌. ആട്ടവും ഓട്ടന്‍ തുള്ളലും കൈകൊട്ടിക്കളിയും വള്ളന്‍ കളിയും കൂത്തും തുള്ളലും കുത്തിയോട്ടവും ഒക്കെ തഴച്ചു വളര്‍ന്ന നാട്‌. ആയൂര്‍വ്വേദവും ധ്യാനവും ഒക്കെയായി എല്ലാ മതങ്ങളും ഒത്തൊരുമിച്ച്‌ വളരുന്ന നാട്‌. അമ്പലത്തിലെ ശംഖുനാദവും പള്ളിയിലെ മണിമുഴക്കവും മുസ്ലീംപള്ളിയിലെ വാങ്കുവിളികളും ഒരേ പവിത്രതയോടെ ഏറ്റുവാങ്ങുന്ന മനുഷ്യര്‍. മതങ്ങള്‍ മനുഷ്യരെ പിരിക്കാന്‍ നോക്കിയിട്ടും മനുഷ്യബന്ധങ്ങള്‍ മതങ്ങളെ തോല്‍പ്പിച്ച നാട്‌. കൃഷ്ണന്റെ കാമുകിയായി കവിത രചിച്ച്‌, ഒടുവില്‍ മിസ്ലീം മതം സ്വീകരിച്ച്‌ പര്‍ദ്ദയ്ക്കുള്ളില്‍ ഒളിച്ച മാധവിക്കുട്ടി ജനിച്ച നാട്‌. ബുദ്ധമതം ഉരുക്കൊണ്ട നാട്‌. "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി" യെന്നു ഓതിയ ഗുരുവിന്റെ നാട്‌. യേശുദാസിന്റെ ശബ്ദമാധുരിയാല്‍ അനുഗ്രഹീതമായ നാട്‌. "കള്ളവുമില്ല ചതിയുമില്ല, എള്ളോളമില്ലാ പൊളിവചനം" എന്ന മുദ്രാവാക്യത്തോടെ എങ്ങും സമൃദ്ധിയാല്‍ വാണ അസുര രാജാവ്‌ മാവേലിമന്നന്‍ വാണരുളിയ നാട്‌. ലോകത്തെമ്പാടും കുടുംബബന്ധങ്ങളും പാതിവ്രത്യവും പാവനതയും നശിച്ചു കൊണ്ടിരിക്കുംമ്പോള്‍ ഇനിയും നശിക്കാത്ത പാരമ്പര്യത്തോടെ മുന്നേറുന്ന നാട്‌
“മാമലകള്‍ക്കപ്പുറത്ത്‌
മരതകപ്പട്ടുടുത്ത്‌
മലയാളമെന്നൊരു നാടുണ്ട്‌, കൊച്ച്‌
മലയാളമെന്നൊരു നാടുണ്ട്‌...”

No comments:

Post a Comment