Friday, March 9, 2007

ശ്രീകൃഷ്ണപ്രേമം

പലരും പറയും ശ്രീകൃഷ്ണനു പതിനാറായിരത്തെട്ടു കാമുകിമാരുണ്ടായിരുന്നു എന്നൊക്കെ പക്ഷെ, ശ്രീകൃഷ്ണന്‍ ഒരു വിടനായി ആരും പറഞ്ഞു കേട്ടിട്ടുമില്ല. ദൈവമായ ശ്രീകൃഷ്ണനു അനേകം പെണ്ണുങ്ങ ളില്‍ നിന്ന്‌ സുവും വേണ്ടിയിരുന്നില്ല പിന്നെ എന്തിനു പതിനായിരത്തെട്ടുസ്നേഹിച്ചു?
ശ്രീകൃഷ്ണനെ സ്നേഹിക്കുക എന്നാല്‍ സ്വാര്‍ദ്ധതയില്ലാത്ത പ്രേമമാകുന്നു. മനുഷ്യരെ പ്രണ യിക്കുമ്പോള്‍ അവരുടെ സ്വത്തുകണ്ട്‌, സൌന്ദര്യം കണ്ട്‌ , ബുദ്ധികണ്ട്‌ ഒക്കെ ഭ്രമിക്കുന്നു. അത്‌ തനിക്കുമാത്രം സ്വന്തമാക്കാനുള്ള വ്യഗ്രതയില്‍ അയാളെ പ്രേമി ക്കുന്നു, വിവാഹബന്ധം വഴി ഇരുവരും അന്യോന്യം ചങ്ങലയിട്ടു ബന്ധിക്കുന്നു. ബന്ധനത്തില്‍ പ്രേമത്തിനു സ്ഥാനമില്ല. കാരണം പ്രേമം സ്വതന്ത്രമായ അന്തരീക്ഷത്തിലേ പ്രകാശിക്കൂ എന്നതുതന്നെ. യധാര്‍ത്ഥ പ്രേമത്തില്‍ സ്വാര്‍ഥതയ്ക്ക്‌ സ്ഥാനമില്ല. പരസ്പ്പരം സന്തോഷിപ്പിക്കുന്നതില്‍ നിര്‍വൃതി കണ്ടെത്തലാണ്‌ യധാര്‍ത്ഥ പ്രണയം. ഇവിടെ ശ്രീകൃഷ്ണനെ അകമഴിഞ്ഞ്‌ പ്രേമിക്കവഴി, ഗോപികമാരുടെ സ്വാര്‍ഥതയും കുശുമ്പും ഒക്കെ ഒഴിഞ്ഞ്‌ ശുദ്ധരാകുകയാണ്‌. അവരുടെ ലൌകീകകാര്യങ്ങള്‍ പൂര്‍വ്വാധികം ആത്മാര്‍ദ്ധമായി ചെയ്‌തു തീര്‍ക്കാനുമാകുന്നു. ഗോപികമാരുടെ ഹൃദയത്തില്‍ ശ്രീകൃഷ്ണസ്നേഹത്തിനു മാത്രമേ സ്ഥനമുണ്ടായി രുന്നുള്ളു. മറ്റുള്ളവരെ നിന്ദിക്കാനും, കുറ്റങ്ങള്‍ ആരോപിക്കാനുമൊന്നും അവര്‍ക്ക്‌ സമയവും ഇല്ലായി രുന്നു; അതു കൊണ്ടു തന്നെ അന്ന്‌ ആ പ്രേമം ദൈവീകമായതും. ശ്രീകൃഷ്ണന്‍ തനിക്കുമാത്രം സ്വന്ത മാകണമെന്ന്‌ ഒരു പെണ്ണിനും ആഗ്രഹിക്കാനും നിവൃത്തിയില്ലായിര്‍ന്നു. എന്നിട്ടും ഈശ്വരനോടുള്ള പ്രേമം അവരില്‍ അറിയാതെ വിടര്‍ന്നു അവരെ പ്രേമത്തിലേയ്ക്കും അതുവഴി ഭക്‌തിയിലേയ്ക്കും ഒടുവില്‍ ദൈവത്തിനടുത്തേയ്ക്കും ഉയര്‍ത്തുകയാണുണ്ടായത്‌

No comments:

Post a Comment