Monday, March 5, 2007

ചിന്ത


ഇന്നലെ ചിന്തിച്ചതും, മെനിങ്ങാന്നു ചിന്തിച്ചതും, എന്തിനു, കഴിഞ്ഞ നിമിഷം ചിന്തിച്ചതുപോലും
മറന്നേ പോയി. എങ്കിലും ചിന്തകള്‍ തുടരുന്നു ഒരു പ്രവാഹം പോലെ

ചിന്തകള്‍ നിലയ്ക്കുമ്പോള്‍ ശാന്തിയുണ്ടാകുമെന്ന്‌ ജ്ഞാനികള്‍ പറയുന്നു. ചിന്തിച്ചാലും ചിന്തിക്കാതി രുന്നാലും തീര്‍ന്നുകൊണ്ടേയിരിക്കുന്നീ വ്യര്‍ത്ഥമാം ജീവിതം. സ്വന്തമെന്നോര്‍ത്തു മുറുകെപ്പുണര്‍ന്നു മുന്നേറുന്നു മനുഷ്യര്‍ .


പൊടുന്നനെ,
എല്ലാം കളഞ്ഞുപോം;
എങ്ങോമറഞ്ഞുപോം;
താനും മറഞ്ഞുപോം;
ചിന്തിക്കാനറയ്ക്കുന്ന സത്യങ്ങള്‍;

എങ്കിലും,

ചിന്തിച്ചുപോകുന്നിടയ്ക്കിടെ.

No comments:

Post a Comment