ആത്മാവിനു പ്രായമില്ല, ലിംഗവ്യത്യാസമില്ല, അത് തീയില്‍ വീണാലും വെള്ളത്തില്‍ വീണാലും ഇല്ലാതാ കില്ല. അതിനെ മുറിപ്പെടുത്താനാവില്ല, ഇല്ലാതാക്കാനുമാവില്ല. അത് ശാശ്വതമായ ഒരു സത്യമാണ്.
അതെ, നമ്മുടെ ഉള്ളില്‍ ഉറങ്ങിയും ഉണര്‍ന്നും ചിന്തിച്ചും ചിന്തിക്കാതെയും ഒക്കെ പതിയിരിക്കുന്ന ഒരാത്മാവുണ്ട്. അതിനെ വഹിക്കുന്ന വെറും പേടകങ്ങളാണു നമ്മുടെ പുറമേ കാണുന്ന ഈ ശരീരം. ശരീരത്തിന്റെ ദാഹവും, മോഹവും, വിശപ്പും, വിശപ്പില്ലായ്മയും, ആഗ്രഹവും, അത്യാഗ്രഹവും, സത്ചിന്ത യും, ദുര്‍ചിന്തയും ഒന്നും ആത്മാവിലേല്‍ക്കുന്നില്ല. കാരണം ആത്മാവ് നിത്യമായതും മറ്റേതെല്ലാം നീര്‍ ക്കുമിളപോലെ തോന്നി മറയുന്നതുമാകുന്നു എന്നൊക്കെ എല്ലാവര്‍ക്കും അറിയാമെങ്കിലും അറിയാ ന്‍ വിസമ്മതിക്കുന്നു . സത്യത്തെ കാണാന്‍ അറപ്പാണു. വെറുപ്പാണു. ഇന്നിന്റെ മാസ്മരികതയില്‍ മയങ്ങി ആണിന്റെ ശരീരം പേറുന്നവര്‍ പെണ്വര്‍ഗ്ഗത്തെ അധിഷേപിച്ചും പണം കൈവശമുള്ളവന്‍ പാവങ്ങ ളെ ദ്രോഹിച്ചും അറിവു കൈവശമുള്ളവന്‍ അറിവില്ലാത്തവരെ അവഹേളിച്ചും അങ്ങിനെ ആടി തിമിര്‍ ത്ത് മുന്നോട്ട് പോകുന്നു. ഉള്ളില്‍ എല്ലാം അറിയുന്ന ഒരാത്മാവുണ്ടെന്നും. അത് എല്ലാവര്‍ക്കും ഒരേപോ ലെയാണെന്നും ആരും അറിയാന്‍ വിസമ്മതിക്കുന്നു. കാരണം നാം തുഴയുന്ന തോണിയുടെ അടിയില്‍ നിലകിട്ടാത്ത വളരെ വളരെ താഴ്ച്ചയുള്ള വെള്ളമാണെന്നു ഓര്‍ത്തുകൊണ്ടിരുന്നാല്‍ കപ്പല്‍ യാത്ര ആസ്വദിക്കാന്‍ പറ്റില്ല്ലല്ലോ. വിമാനം എന്‍ജിന്‍ തകര്‍ന്നാലും വളരെ താഴെ...കീഴ്പ്പോട്ട്. അതും, പ്ലയിനുള്ളിലെ സുഖ സൌകര്യങ്ങളില്‍ മുങ്ങുമ്പോള്‍ നാം മറക്കുന്നു. അതുപോലെ തന്നെ ജീവിത യാത്രയും. പക്ഷെ, എല്ലാ യാത്രകള്‍ക്കും ഒരന്ത്യം കാണും. അത് വെറും തറയിലായിരിക്കയും ചെയ്യും. അത് മറക്കാതിരിക്കുന്നവര്‍ക്ക്, ഒടുവില്‍ നിലം തൊടുബോള്‍ വിഷമിക്കേണ്ടിവരില്ല എന്നുമാത്രം.
No comments:
Post a Comment