മറ്റുള്ളവരുടെ ഹൃദയങ്ങളില്‍ ചേക്കാറാനുള്ള വ്യഗ്രത. സ്വന്തം ചിന്തകളില്‍ നിന്നുദിക്കുന്ന ആശയങ്ങള്‍ തന്റെ സഹജീവികളോടൊപ്പം പങ്കിടാനുള്ള ആഗ്രഹം. താന്‍ കണ്ടെത്തിയ പ്രകൃതിസത്യങ്ങള്‍ മായാതെ കുറിച്ചു വയ്ക്കാനുള്ള ത്വര. താന്‍ തരണം ചെയ്‌ത ജീവിത പാതകള്‍, വൈതരണികള്‍, അതിനിടയില്‍ കണ്ടെത്തിയ ജീവിത രഹസ്യങ്ങള്‍ ഒക്കെ മറ്റുള്ളവരെക്കൂടി അറിയിക്കാന്‍, അതുവഴി, അവര്‍ക്ക് ആ പാത പരിചയപ്പെടുത്താനുള്ള വിശാലമനസ്കത. എല്ലാറ്റിലുമുപരി, ഒരു മനുഷ്യനു മറ്റുള്ള മനുഷ്യരുമായി തന്റെ ജീവിതം പങ്കിടാനുള്ള പ്രകൃതിസഹജമായ വാസന. ഒറ്റപ്പെടുന്നവര്‍, ഏകാന്തതകളില്‍ വിരാജിക്കുന്നവര്‍, അന്തര്‍മുഖര്‍ ഒക്കെയാണു കല എന്ന മാധ്യമത്തിലൂടെ അന്യരുമായി സമ്പര്‍ക്കം പുലര്‍ത്താനാഗ്രഹിക്കുന്നത്.
No comments:
Post a Comment