ഒരു കൃഷ്ണ തുളസി ഞാന്‍
എന്‍ ജന്‍മനാട്ടിന്റെ കുളിര്‍ക്കാറ്റുമേറ്റു
സ്വപ്നങ്ങളൊത്തിരി കണ്ടു പരിലസിക്കേ
പിഴുതെറിയപ്പെട്ടൊരുനാള്‍
സുകൃതമെന്നും സുകൃതയഷയമെന്നും ചിലര്‍
വേദനയോടെ വിഷമത്തോടെ
വേരുകള്‍ പൊട്ടിയ വിങ്ങലോടെ
ഏകയായ് മൂകയായ് വന്നുവീണിങ്ങു
ആരോരുമില്ലെനിക്കൊരിത്തിരി ദാഹനീരേകാന്‍
പൊട്ടിയ വേരിന്റെ നൊമ്പരം തീര്‍ക്കാന്‍
പൊയ്പോയ നാളിന്റെ സങ്കടം കേള്‍ക്കാന്‍
സൊല്ലയൊഴിക്കുവാനെന്നോണമാരോ
വാന്‍ കുഴിയൊന്നിലിറക്കിവച്ചു
നനവില്ല;മണ്ണിനിളകമില്ല
ദാഹനീരൊട്ടും തരാനാരുമില്ല
എങ്ങിനെ ഞാന്‍ ജീവിപ്പൂ
ജീവിക്കേവേണ്ടെന്നോ?
എങ്കിലെന്തിനെന്നെ പിഴുതെടുത്തു?
മണമില്ല നിറമില്ലെന്നറിഞ്ഞിട്ടും
പതിയെപ്പതിയെ നശിച്ചു പോകാനോ?
അതിനായി മാത്രമോ
ശ്രീകൃഷ്ണതുളസിയായ്ത്തന്നെ
ദൈവമെനിക്കേകി ജീവന്‍?
No comments:
Post a Comment