ദു:ഖത്തിന്റെ നിറം കറുപ്പത്രെ!
സന്തോഷത്തിനു പല നിറങ്ങളും.
ഒരേ ഒരു നിറമേ ഉള്ളു എന്നതത്രെ
ദു:ഖത്തിന്റെ മേന്‍മയും.
സന്തോഷം നമ്മെ ചപലരാക്കി
പല പല നിറങ്ങളിലേയ്ക്കടുപ്പിക്കുന്നു;
ഒടുവില്‍പുറം തള്ളി ഇരുട്ടിലാക്കുന്നു.
ഇരുളോ സര്‍വ്വം സഹിക്കുന്ന പെറ്റമ്മ;
കൈനീട്ടി നമ്മെ പുണര്‍ന്നീടുന്നു;
കാര്യം നിസ്സാരമെന്നോതീടുന്നു;
കനിവിന്റെ ചാറു പകര്‍ന്നീടുന്നു.
ഇരുട്ടിന്‍ നിറമോ കറുപ്പുമാത്രം
No comments:
Post a Comment