സഹയാത്രികന്റെ തോല്‍വി തന്‍ നിണം
വാര്‍ന്നൊഴുകുന്നതില്‍ നിന്നൊരു
ചിന്തെടുത്തൊരു വിജക്കുറിചാര്‍ത്തി
ഉന്മത്തനായി ചിരിക്കുന്നു
വിജയി! വിജയമോ ഇത്?
മിഥ്യ തന്‍ പൊന്നൊളിക്കൂട്ടില്‍ വിരാജിക്കുന്ന മര്‍ത്ത്യര്‍
ഒന്നുമേ അറിയുന്നില്ലവനീ യാത്രയില്‍,
സ്വന്തം ഹൃദയത്തിന്‍ വിതുമ്പലല്ലാതെ-
ശ്രവിക്കുന്നില്ലവന്‍ മറ്റൊരു നൊമ്പരവും തെല്ലും.
നോവുന്ന, മുറിവേറ്റു പിടയുന്ന, ഹൃദയങ്ങളുണ്ടു-
പതിനായിരക്കണക്കിനു ചുറ്റിനും!
തിരിഞ്ഞു നോക്കുന്നോനോ,
ചുവടുപിഴച്ചു താഴെവീണുപോകുന്നു-
ദയനീയമായ്.
നിയതിയല്ലല്ലൊ നാമാരും.
ജീവിതം തന്നെ ഒരു പടപൊരുതലല്ലേ;
ഒന്നോര്‍ക്കുകില്‍ ഇരവന്നീ ജീവികളെ ശ്രിഷ്ടിച്ചതുതന്നെ-
ക്രൂരമാം ഒരു വിനോദത്തിനായിരുന്നിരിക്കണം തീര്‍ച്ച
സ്വന്തം ജീവനെ സ്നേഹിക്കുന്നു ജീവികള്‍;
ഇരയായി കാണുന്നതിനെ മറ്റു ജീവികള്‍.
ഇങ്ങിനെ അന്യോന്യം കൊന്നുതിന്നാന്‍, നശിപ്പിക്കാനാശിക്കുന്നീ-
ജീവികളെയെല്ലാം
ഭൂമിയെന്നുള്ളൊരു ഗോളത്തിനു ചുറ്റും വിതറി ,
ക്രൂരമാം വിനോദം കാണാന്‍
ഇരവന്നിരിക്കുന്നകലെയെങ്ങോ
പാവമാം ജീവികള്‍ തന്നുയിര്‍ കാക്കാന്‍,
വിളിക്കുന്നാ ഇരവനെത്തന്നെ
കേള്‍ക്കുമോ വിളിയങ്ങു ?
മറ്റൊരു മൃഗയാ വിനോദം പാര്‍ക്കാനിരിക്കുന്നാ ഇരവന്റെ
ചെവികളിലിതുമൊരു നര്‍മ്മത്തിന്‍ ഗീതമാകാം!
No comments:
Post a Comment