എന്റെ മുന്നിലൂടെ അവര്‍ കടന്നു പൊയ്കൊണ്ടിരുന്നു
മുതുകില്‍ കൂനേന്തിയ വീട്ട്മ്മമാര്
പ്രരാബ്ദങ്ങളുടെ കൂനേന്തിയവീട്ടമ്മമാര്‍
ചായം പൂശാത്ത ചുണ്ടുകളോടെ
ചീകിയൊതുക്കാത്ത മുടിയോടെ
അലസമായ വേഷവിധാനങ്ങളോടെ
ഭംഗിയറ്റ ചലനങ്ങളോടെ
അവര്‍ കടന്നു പൊയ്ക്കൊണ്ടിരുന്നു
അവര്‍ പരിസരങ്ങളെപ്പറ്റിതെല്ലും
ബോധവതികളായിരുന്നില്ല
അവരുടെ ഉള്ളില്‍ നിറച്ചു ഉല്‍ക്കണ്ഠകളായിരുന്നു
മക്കളെ വളര്‍ത്തി വലുതാക്കേണ്ടതിനെപ്പറ്റിയുള്ള
ഭര്‍ത്താവിനു തങ്ങളോടുള്ള സ്നേഹത്തെപ്പറ്റിയുള്ള ,
തീര്‍ത്താല്‍ തീരാത്ത ജോലികളെപ്പറ്റിയുള്ള
ഉല്‍ക്കണ്ഠകള്‍
പതിവ്രതകാളായ ഭാര്യമാരാകാന്‍ വേണ്ടി ,
കുലീനയായ വീട്ടമ്മയാകാന്‍ വേണ്ടി,
അവര്‍ അനാകര്‍ഷമ്മയി വസ്ത്രം ധരിച്ചു
അവര്‍ വലുതായി അണിഞ്ഞൊരുങ്ങാതിരുന്നു
അവര്‍ തങ്ങളുടെ ശരീരം ത്ടിച്ചു വികൃതമാക്കി
ഒരു നല്ല കുടുമ്പത്തിനു വേണ്ടി
അവര്‍ സ്വയം ഹോമിച്ചു
അവര്‍ വളര്‍ത്തി വലുതാക്കുന്ന മക്കള്‍
ഒരുപക്ഷെ നാളെഅവരെ ഉപേക്ഷിച്ചു പോയെന്നിരിക്കാം
ഏക അശ്രയമായി കരുതുന്ന ഭര്‍ത്താവ്‌ഒരു പക്ഷെ
നാളെഅവരെ ഉപേക്ഷിചു എന്നുവരാം
രക്ഷപ്പെടാനാകാത്ത അസുങ്ങളില്
ഏകാന്തയില്
നിരാശയില്‍ പെട്ടുഴലുമ്പോള്‍ ,
മുതുകില്‍ കൂനേന്തിയവീട്ടമ്മമാര്‍ കരയുന്നു
വിലയില്ലാത്ത കണ്ണീര്‍ പൊഴിക്കുന്നു
ആരും കാണാനില്ലാത്തപാഴ്ക്കണ്ണീര്‍
No comments:
Post a Comment